EXCLUSIVE-മുനമ്പം മനുഷ്യക്കടത്ത്: വിദേശത്തേക്ക് കടന്നവർക്കൊപ്പം 12 ദിവസം പ്രായമായ കുഞ്ഞും

Last Updated:

കൈകുഞ്ഞുങ്ങൾ, സ്ത്രീകൾ, പ്രായമുള്ളവർ. എന്നിവരെല്ലാം ബോട്ടിൽ കയറിയെന്നാണ് ഇതുവരെയുള്ള മൊഴികളും രേഖകളും വ്യക്തമാകുന്നത്.

ന്യൂഡൽഹി : മുനമ്പം മനുഷ്യക്കടത്തിൽ ഉൾപ്പെട്ട സംഘത്തിൽ 12 ദിവസം മാത്രം പ്രായമായ കുഞ്ഞും. യാത്രയ്ക്കായി കൊച്ചിയിൽ എത്തിയ ഡൽഹി സ്വദേശിനിയാണ് ചോറ്റാനിക്കരയിലെ ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇവർ ഇവിടെ ചികിത്സ തേടിയതിന്റെ ദൃശ്യങ്ങളും ആശുപത്രിയിലെ ജനനരേഖകളും ന്യൂസ് 18ന് ലഭിച്ചു. ഡൽഹി അംബേദ്കർ നഗർ കോളനിയിൽ താമസക്കാരായ ബാബു കുമാറും ഭാര്യ പൂജയും ഒരു കുട്ടിയും ഡിസംബർ അവസാനമാണ് കേരളത്തിൽ എത്തിയത്. ഗർഭിണിയായ പൂജയെ ചികിത്സയ്ക്കായി ചോറ്റാനിക്കരയിലെ ആശുപത്രിയിൽ പ്രവശിപ്പിച്ച സിസിറ്റിടിവി ദൃശ്യങ്ങളാണ് തെളിവായി ലഭിച്ചിരിക്കുന്നത്.
പിറന്ന് ദിവസങ്ങൾ മാത്രമായ കുഞ്ഞുങ്ങളുടെ കൂടി ജീവൻ അമ്മാനമാടിക്കൊണ്ടാണ് ഇവരുടെ വിദേശയാത്രയെന്ന് ഈ തെളിവുകളിൽ നിന്ന് വ്യക്തം.ജനുവരി 12ന് കുട്ടിക്ക് 12 ദിവസം മാത്രം പ്രായുള്ളപ്പോഴാണ് ബോട്ടിൽ കുടുംബം കയറിപ്പോയത്. ബാബു കുമാറിനും ഭാര്യയ്ക്കും എതിരെ ഡൽഹിയിൽ ഏതാനും കേസുകൾ ഉണ്ടെന്നും അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ട്.
കൈകുഞ്ഞുങ്ങൾ, സ്ത്രീകൾ, പ്രായമുള്ളവർ. എന്നിവരെല്ലാം ബോട്ടിൽ കയറിയെന്നാണ് ഇതുവരെയുള്ള മൊഴികളും രേഖകളും വ്യക്തമാകുന്നത്. മുൻകൂറായി പണം നൽകി ഉറപ്പിച്ച പദ്ധതിയിൽ നിന്ന് ആരോഗ്യ പ്രശ്‌നങ്ങളോ സുരക്ഷാ ഭീഷണിയോ ഒന്നും ഇവരെ പിന്തിരിപ്പിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
EXCLUSIVE-മുനമ്പം മനുഷ്യക്കടത്ത്: വിദേശത്തേക്ക് കടന്നവർക്കൊപ്പം 12 ദിവസം പ്രായമായ കുഞ്ഞും
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement