'മുനമ്പം വിഷയത്തിന് ശാശ്വതപരിഹാരം വഖഫ് നിയമ ഭേദഗതിയിലൂടെ മാത്രം'; പ്രകാശ് ജാവ്ദേക്കർ
- Published by:Vishnupriya S
- news18-malayalam
Last Updated:
മുനമ്പം വിഷയത്തെ പ്രാദേശിക വിഷയമാക്കി ഒത്തുതീർപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ള തന്ത്രം മാത്രമാണിതെന്നും അദേഹം പറഞ്ഞു
മുനമ്പം വിഷയത്തിന് ശാശ്വതപരിഹാരം വഖഫ് നിയമ ഭേദഗതിയിലൂടെ മാത്രമെന്ന് ബിജെപി ദേശീയ നേതാവും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ. മുനമ്പം സമരത്തിന്റെ 57-ാം ദിവസമായ ഞായറാഴ്ച്ച മുനമ്പം സമര പന്തൽ സന്ദർശിച്ച ശേഷമായിരുന്നു അദേഹത്തിന്റെ പ്രതികരണം.
കമ്മീഷനെ നിയോഗിച്ചത് വഴി മുനമ്പം വിഷയത്തെ പ്രാദേശിക വിഷയമാക്കി ഒത്തുതീർപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ള തന്ത്രം മാത്രമാണ്. വഖഫ് നിയമ ഭേദഗതിയിലൂടെ മാത്രമേ മുനമ്പം വിഷയത്തിന് ശാശ്വതമായ പരിഹാരം കാണാൻ കഴിയൂ. ഭരണഘടനയ്ക്ക് മുകളിലുള്ള വഖഫിന്റെ അവകാശങ്ങൾ നിയമനിർമാണത്തിലൂടെ പരിഹരിക്കുമെന്നും. വരാൻ പോകുന്ന പാർലമെന്റിന്റെ ബഡ്ജറ്റ് സെക്ഷനിൽ തന്നെ വഖഫ് ഭേദഗതി നിയമം പാസാക്കുമെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.
മുനമ്പത്തിലെ വിഷയങ്ങൾ കൃത്യമായി സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) റിപ്പോർട്ടിൽ പരാമർശിക്കപ്പെടുമെന്ന് അപരാജിത സാരംഗി ഉറപ്പു നൽകി. പ്രകാശ് ജാവ്ദേക്കറിനൊപ്പം ബിജെപി സംസ്ഥാന സഹപ്രഭാരിയും എംപിയുമായ അപരാജിത സാരംഗി, ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.ഷോൺ ജോർജ്, സംസ്ഥാന വക്താവ് അഡ്വ. ശങ്കു ടി ദാസ്, മൈനോറിറ്റി മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി തോമസ് ഉൾപ്പടെ മറ്റ് ബിജെപി പ്രവർത്തകർ എന്നിവരും ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
December 08, 2024 6:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുനമ്പം വിഷയത്തിന് ശാശ്വതപരിഹാരം വഖഫ് നിയമ ഭേദഗതിയിലൂടെ മാത്രം'; പ്രകാശ് ജാവ്ദേക്കർ