'പത്മജ സുരേഷ് ഗോപിക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കട്ടെ; ദൈവത്തിനറിയാം കള്ളനാണയങ്ങളെ'; കെ. മുരളീധരന്‍
- Published by:Sarika KP
- news18-malayalam
Last Updated:
പത്മജ ആര്‍ക്കുവേണ്ടി വേണമെങ്കിലും പ്രാര്‍ഥിച്ചുകൊണ്ട് അവിടെ ഇരുന്നോട്ടെ, തനിക്കുവേണ്ടി പ്രാര്‍ഥിക്കണ്ട എന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂര്‍: പത്മജയുടെ പ്രാര്‍ഥന തനിക്ക് ആവശ്യമില്ലെന്ന് തൃശൂർ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാമെന്നും 'പത്മജ സുരേഷ് ഗോപിക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു. സഹോദരനുവേണ്ടി പ്രാര്‍ഥിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു അദ്ദേഹം അസുഖമായി കിടക്കുകയല്ലല്ലോ എന്ന് പത്മജയുടെ പ്രതികരണത്തിനാണ് മുരളിധരന്റം മറുപടി. വോട്ട് ചെയ്ത് പുറത്തുവന്ന ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പത്മജ ആര്‍ക്കുവേണ്ടി വേണമെങ്കിലും പ്രാര്‍ഥിച്ചുകൊണ്ട് അവിടെ ഇരുന്നോട്ടെ, എനിക്കുവേണ്ടി പ്രാര്‍ഥിക്കണ്ട. ദൈവത്തിനറിയാം കള്ളനാണയങ്ങളെ. ദൈവത്തിനെ പറ്റിക്കാനാവില്ല എന്നാണ് ദൈവവിശ്വാസിയായ എന്റെ വിശ്വാസം' - മുരളീധരന്‍ പറഞ്ഞു.
കേരളത്തില്‍ മൊത്തത്തില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും അതിനര്‍ത്ഥം നിലവിലുള്ള സര്‍ക്കാരിനെതിരായി സാധാരണക്കാര്‍ക്ക് കടുത്ത അമര്‍ഷമുണ്ട് എന്നാണെന്നും മുരളീധരൻ പറഞ്ഞു. പാചകവാതകമൊക്കെ വാങ്ങുന്നതും ഉപയോഗിക്കുന്നതും സ്ത്രീകളാണല്ലോ. അവര്‍ എന്തായാലും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് ഒരിക്കലും വോട്ട് ചെയ്യില്ലെന്നും ഇതേ അവസ്ഥയാണ് കേരള സര്‍ക്കാരിന്റെയെന്നും മുരളീധരൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
April 26, 2024 8:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പത്മജ സുരേഷ് ഗോപിക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കട്ടെ; ദൈവത്തിനറിയാം കള്ളനാണയങ്ങളെ'; കെ. മുരളീധരന്‍