'സഹോദരനു വേണ്ടി പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയല്ലല്ലോ; സുരേഷ് ഗോപിയുടെ വിജയം 100 ശതമാനം ഉറപ്പ് '; പത്മജ

Last Updated:

തൃശൂരിൽ ആര് ജയിക്കുമെന്ന് പറയാൻ ജോത്സ്യം നോക്കിയിട്ടില്ലെന്നും പത്മജ പറഞ്ഞു

തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ വിജയം 100 ശതമാനം ഉറപ്പെന്ന് പത്മജ വേണുഗോപാൽ. ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ മാത്രം. തന്റെ പ്രസ്ഥാനം വേറെയാണെന്ന് പത്മജ പറഞ്ഞു. സഹോദരനു വേണ്ടി പ്രാർഥിക്കാുമോ എന്ന ചോദ്യത്തിന് അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ എന്നാണ് പത്മജ മറുപടി നൽ‌കിയത്.
താൻ ഏതു പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നോ, അവർക്ക് വോട്ട് ചെയ്യുമെന്നും അതിനു താൻ ഉദാഹരണമാണെന്ന് പത്മജ പറഞ്ഞു. തന്റെ പിതാവ് ഡിഐസിയിൽ പോയപ്പോൾ, ഏതു പാർട്ടിക്ക് വോട്ടു ചെയ്യണമെന്ന് അദ്ദേഹം തന്നോടു പറഞ്ഞില്ല. കാരണം, താൻ അന്ന് കോൺഗ്രസിലാണ്. അക്കാര്യത്തിൽ അദ്ദേഹം വലിയ മര്യാദ കാണിച്ചു. എന്നും തന്റെ മനഃസാക്ഷിയനുസരിച്ച് വോട്ടു ചെയ്യാൻ പറഞ്ഞിട്ടുള്ളയാളാണ് പിതാവെന്നും പത്മജ വ്യക്തമാക്കി.
advertisement
ആരു ജയിക്കുമെന്ന് പറയാൻ താൻ ജോത്സ്യം നോക്കിയിട്ടില്ലെന്നും അത് പഠിക്കുന്ന സമയത്ത് താൻ പറയാമെന്നും പത്മജ പറഞ്ഞു പലരോടും സംസാരിച്ചപ്പോൾ സുരേഷ് ഗോപിയാണ് മുന്നിൽ നിൽക്കുന്നത്. അതും വിചാരിക്കുന്നതിനും മുകളിലാണ്. കള്ളവോട്ട് എപ്പോഴും എൽ.ഡി.എഫിന്‍റെ ജോലിയാണെന്നും പത്മജ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സഹോദരനു വേണ്ടി പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയല്ലല്ലോ; സുരേഷ് ഗോപിയുടെ വിജയം 100 ശതമാനം ഉറപ്പ് '; പത്മജ
Next Article
advertisement
'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement