'ഡോ.വന്ദന ദാസിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവം': ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്
- Published by:Rajesh V
- news18-malayalam
Last Updated:
''ലഹരിക്കെതിരെയുള്ള ക്യാംപയിൻ ഡിവൈഎഫ്ഐ ശക്തമാക്കും''
തിരുവനന്തപുരം: ഡോ. വന്ദന ദാസിന്‍റെ കൊലപാതകത്തിൽ പ്രതികരണവുമായി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്ത്. വന്ദനയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണ്. ലഹരിയുടെ അമിത ഉപയോഗത്തിൽ അക്രമിയുടെ ക്രൂരതയാണ് നടന്നത്. വേദനാ ജനകമായ സംഭവാണ് ഇതെന്നും സനോജ് പറഞ്ഞു.
Also Read- ‘പൊലീസുകാരൻ മരിച്ചാലും ഡോ. വന്ദനയെ സംരക്ഷിക്കണമായിരുന്നുവെന്ന് എഡിജിപി’; അഭിനന്ദിച്ച് ഹൈക്കോടതി
ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കേണ്ട സമയമാണ് ഇതെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു. ഡി വൈ എഫ് ഐ ആ പോരാട്ടം ഏറ്റെടുത്ത് ശക്തമാക്കുമെന്നും വി കെ സനോജ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
May 11, 2023 12:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഡോ.വന്ദന ദാസിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവം': ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്