ഇത്തവണത്തെ സ്ഥാനാർഥി പട്ടിക ഏറെ സമയമെടുത്ത് ആണെല്ലോ തയ്യാറാക്കിയത് ? കുഞ്ഞാലിക്കുട്ടി:അതേഏറെ സമയമെടുത്ത് തയാറാക്കിയ പട്ടികയാണ്. ദിവസങ്ങളോളം ചർച്ച, ബന്ധപ്പെട്ട പ്രാദേശിക നേതൃത്വങ്ങളോട് ചർച്ച ചെയ്താണ് ഇത് തയാറാക്കിയത്.
25 വർഷത്തിന് ശേഷമാണ് ഒരു വനിത സ്ഥാനാർഥിയെ ലീഗ് പ്രഖ്യാപിക്കുന്നത്. സമസ്തയുടെ എതിർപ്പ് ഉണ്ടാകുമോ ? കുഞ്ഞാലിക്കുട്ടി: സമസ്ത അങ്ങനെ എല്ലാത്തിലും ഇടപെടാറില്ല. ഞങ്ങൾ പ്രധാന കര്യങ്ങൾ അവരോട് കൂടിയാലോചന നടത്താറുണ്ട്. നാട്ടിലെ ഒരു നിർബന്ധിത അവസ്ഥ വന്നാൽ തീരുമാനിക്കും. സമസ്തയുമായി കൂടിയാലോചിക്കുന്ന ഒരു കീഴ്‌വഴക്കമുണ്ട്. വനിത സ്ഥാനാർഥിയെ നിർത്തിയത് രാഷ്ട്രീയ തീരുമാനമാണ്. ഇക്കാര്യത്തിൽ സമസ്തയുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്.
ലീഗിന് കൂടുതൽ സീറ്റുകൾ നേടിയെടുക്കാൻ കഴിഞ്ഞോ ? കുഞ്ഞാലിക്കുട്ടി:നേടിയെടുക്കണ്ടത് യുഡിഎഫ് ആണ്. എൽഡിഎഫിൽ നിന്ന്. അതാണ് പൊതു ലക്ഷ്യം. യുഡിഎഫിന് മൊത്തമാണ് നേട്ടം വേണ്ടത്. അപ്പോൾ മാത്രമേ ഭരണകക്ഷി ആകാൻ പറ്റൂ. അത് കൂടി നോക്കിയ ശേഷമേ ഞങ്ങൾ സീറ്റുകൾ ചോദിക്കൂ. യുഡിഎഫിൻ്റെ പരിമിതി ഞങ്ങൾക്കറിയാം. അത് കൊണ്ടാണ് കൂടുതൽ ചോദിച്ച് വങ്ങാത്തത്. അതിൽ സംതൃപ്തി ഉണ്ട്.
പട്ടാമ്പിക്ക് വേണ്ടി ലീഗ് യുഡിഎഫിൽ വലിയ സമ്മർദ്ദം ചെലുത്തി എങ്കിലും ലഭിച്ചില്ല. നിരാശയുണ്ടോ? കുഞ്ഞാലിക്കുട്ടി:ശരിയാണ്പട്ടാമ്പി തരേണ്ടതായിരുന്നു. പക്ഷേ അവരുടെ സാഹചര്യം കൂടി കണക്കിലെടുക്കുന്നു. കോൺഗ്രസ് നേതാക്കൾ തങ്ങളുമായി സംസാരിച്ചു. അവരുടെ ബുദ്ധിമുട്ട് പറഞ്ഞു. അത് ഞങ്ങൾ ൾ കണക്കിലെടുത്ത് ആ നിർബന്ധം ഒഴിവാക്കി.
തവനൂർ പൊതു സ്വതന്ത്രനായി ഫിറോസ് കുന്നംപറമ്പിൽ മത്സരിക്കുമെന്ന് കേൾക്കുന്നു. അത് ലീഗിൻ്റെ നിർദേശം ആയിരുന്നോ? കുഞ്ഞാലിക്കുട്ടി:തവനൂരിലേത് കോൺഗ്രസ് സീറ്റാണ്. കോൺഗ്രസുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്. അതിൽ ലീഗിൻ്റെ ആശീർവാദത്തിന്റെ ആവശ്യമില്ല. കുന്നമംഗലത്ത് പൊതു സ്വാതന്ത്യൻ വന്നപ്പോൾ ഞാൻ വിളിച്ചു. അത് പോലെ തവനൂർ ചർച്ച വന്നപ്പോൾ അവർ ഞങ്ങളെ വിളിക്കും . അതൊക്കെ കോൺഗ്രസും ഞങ്ങളും നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്യും.
വേങ്ങരയിൽ വീണ്ടും മത്സരിക്കുകയാണ്. എന്ത് തോന്നുന്നു ? കുഞ്ഞാലിക്കുട്ടി:വേങ്ങരയിൽ മത്സരിക്കാനായതിൽ സന്തോഷമുണ്ട്. വീണ്ടും വീട്ടിലേക്ക് വരുന്ന പോലെയാണ് തോന്നുന്നത്. ചെറുപ്പം മുതൽ ജീവിച്ച സ്ഥലം. വേങ്ങരയിൽ നിൽക്കുമ്പോൾ മറ്റ് മണ്ഡലങ്ങളിലെ പ്രചരണത്തിന് പോകുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല.
താങ്കളുടെ കേരളത്തിലേക്ക് ഉള്ള തിരിച്ച് വരവ് എൽഡിഎഫ് വലിയ പ്രചരണ വിഷയമാക്കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന് കാരണക്കാരൻ ആയെന്ന പ്രചരണം ആഘോഷമായി അഴിച്ചു വിട്ടിരുന്നു. എന്താണ് പ്രതികരണം? കുഞ്ഞാലിക്കുട്ടി:എൻ്റെ തിരിച്ച് വരവിൽ എൽഡിഎഫ് ആഘോഷിക്കേണ്ട, യുഡിഎഫ് നേട്ടമുണ്ടാക്കും. യുഡിഎഫിൻ്റെ സ്ഥിതി മെച്ചപ്പെടുന്നു. അതിന് വേണ്ടി പരിശ്രമിക്കുന്നു.
എന്താണ് യുഡിഎഫിൻ്റെ പ്രതീക്ഷ ? മുസ്ലിം ലീഗ് ഇത്തവണ എത്ര സീറ്റ് വരെ നേടും? കുഞ്ഞാലിക്കുട്ടി:യുഡിഎഫിന് ഭൂരിപക്ഷം നേടും. കോഴിക്കോടും കണ്ണൂരും ഞങ്ങൾക്ക് കൂടുതൽ സീറ്റ് ലഭിക്കും. ലീഗ് 20, 21 സീറ്റ് വരെ നേടിയ ചരിത്രമുണ്ട്. ഇത്തവണ കുറയാൻ സാധ്യതയില്ല. യുഡിഎഫ് മുന്നേറ്റമുണ്ടാക്കും. ഭരണത്തിൽ തിരിച്ച് വരും.
PK KUNHALIKUTTY, KERALA ASSEMBLY ELECTION 2021, MUSLIM LEAGUE, UDF, VEGARA
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.