സംഘപരിവാർ അനുഭാവിയെ ഹൈക്കോടതി സ്റ്റാൻഡിങ് കോൺസലായി നിയമിച്ച് മുസ്ലിംലീഗ് പഞ്ചായത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
നിലവിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂർ മണ്ഡലത്തിൻ്റെ ഭാഗമാണ് കൃഷ്ണരാജിനെ സ്റ്റാൻഡിംഗ് കോൺസലാക്കി നിയമിച്ച വഴിക്കടവ് പഞ്ചായത്ത്
തിരുവനന്തപുരം: സംഘപരിവാർ അനുഭാവിയായ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ്ങ് കോൺസലായി നിയമിച്ച് മുസ്‌ലിം ലീഗ് ഭരിക്കുന്ന ഗ്രാമപഞ്ചായത്ത്. മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്താണ് അഡ്വ. കൃഷ്ണരാജിനെ പഞ്ചായത്ത് ഭരണസമിതി സ്റ്റാൻഡിംഗ് കോൺസിലാക്കിയിരിക്കുന്നത്. നിലവിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂർ മണ്ഡലത്തിൻ്റെ ഭാഗമാണ് കൃഷ്ണരാജിനെ സ്റ്റാൻഡിംഗ് കോൺസലാക്കി നിയമിച്ച വഴിക്കടവ് പഞ്ചായത്ത്.
ഇതും വായിക്കുക: പി വി അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി സമർപ്പിച്ച നാമനിർദേശ പത്രിക തള്ളി
അഡ്വ. കൃഷ്ണരാജ് സമൂഹമാധ്യമങ്ങളിലും പുറത്തും തീവ്ര നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് നൽകിയ ഹർജിയ്ക്കെതിരെ നൽകിയ തടസ ഹർജിയിൽ കാസയ്ക്ക് വേണ്ടി ഹാജരാകുന്നത് കൃഷ്ണരാജാണ്. കെഎസ്ആർടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച കുറ്റത്തിന് കൃഷ്ണരാജിനെതിരെ കേസുണ്ട്.
ഇതും വായിക്കുക: അൻവറിന് 52 കോടി ആസ്തി, ആര്യാടൻ ഷൗക്കത്തിന് 8 കോടി; സ്വരാജിന് 63 ലക്ഷം; സ്വത്തുവിവരം ഇങ്ങനെ
ലീഗ് അനുകൂലയായ ആളുടെ ഭർത്താവാണ് ഇതുവരെ സ്റ്റാൻഡിങ് കോൺസലായിരുന്നത്. അദ്ദേഹത്തെ മാറ്റിയാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് അഡ്വ. കൃഷ്ണരാജിനെ സ്റ്റാൻഡിങ്ങ് കോൺസലായി നിയമിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
June 03, 2025 12:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംഘപരിവാർ അനുഭാവിയെ ഹൈക്കോടതി സ്റ്റാൻഡിങ് കോൺസലായി നിയമിച്ച് മുസ്ലിംലീഗ് പഞ്ചായത്ത്