advertisement

'മുഖ്യമന്ത്രി ചിരിച്ചാലും ചിരിച്ചില്ലെങ്കിലും കുറ്റം; മുഖ്യമന്ത്രിക്ക് PR സംവിധാനം ഇല്ല': എം.വി. ഗോവിന്ദൻ

Last Updated:

മതരാഷ്ട്രവാദത്തിനെതിരെ ശക്തമായ നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുന്നതിനാലാണ് അദ്ദേഹത്തിനെതിരെ ആക്രമണം നടക്കുന്നതെന്നും എം വി ഗോവിന്ദൻ

തിരുവനന്തപുരം: സർക്കാരിന് പി ആർ ഏജൻസിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ വാർത്തയിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷണം ആവശ്യമില്ല. മതരാഷ്ട്രവാദത്തിനെതിരെ ശക്തമായ നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുന്നതിനാലാണ് അദ്ദേഹത്തിനെതിരെ ആക്രമണം നടക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കേരള പൊലീസിന്റെ പ്രവർത്തനത്തെ പ്രശംസിച്ച എം വി ഗോവിന്ദൻ, ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരെ പരാമർശമുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
മതനിരപേക്ഷ ശക്തികളിലും ന്യൂനപക്ഷങ്ങളിലും മുഖ്യമന്ത്രിക്ക് വലിയ പിന്തുണയാണെന്നും അതിനെ തകർക്കാനാണ് സിപിഎം- ആര്‍എസ്എസ് ബന്ധമെന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ ആരോപണം വന്ന ഉടൻ നടപടിയെടുത്താൽ ഭരണത്തെ ബാധിക്കുന്ന തെറ്റായ തീരുമാനമാകും. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച സർക്കാർ അന്വേഷിക്കുന്നുണ്ട്. കുറ്റക്കാരനെന്ന് കണ്ടാൽ എഡിജിപിക്കെതിരെ കർശന നടപടി സ്വീകരിക്കും. പക്ഷേ, അപ്പോൾ തന്നെ നടപടി വേണമെന്നാണ് അൻവറും മാധ്യമങ്ങളും ആവശ്യപ്പെട്ടത്.
advertisement
തൃശൂരിൽ സിപിഎം വോട്ടുകൾ ബിജെപിക്ക് കിട്ടിയതാണ് വിജയത്തിനു കാരണമെന്നാണ് ആരോപണം. എന്നാൽ കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് ലഭിച്ചതാണ് തൃശൂരിലെ വിജയത്തിനു കാരണം. കോൺഗ്രസ് തന്നെ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്.
'ദ ഹിന്ദു പത്രത്തിൽ വന്ന ചില കാര്യങ്ങൾ പിന്നീട് കൂട്ടിച്ചേർത്തതാണെന്ന് പത്രം വ്യക്തമാക്കിയതോടെ വിവാദം അവസാനിക്കേണ്ടതായിരുന്നു. ഞങ്ങൾക്കെല്ലാം അറിയാവുന്നയാളാണ് ടി കെ ദേവകുമാർ. അദ്ദേഹത്തിന്റെ മകന്‍ ടി ഡി സുബ്രഹ്മണ്യത്തിന് ഞങ്ങളുമായി സൗഹൃദമുണ്ട്. അദ്ദേഹം പറഞ്ഞപ്പോൾ ഹിന്ദുവുമായി അഭിമുഖത്തിന് മുഖ്യമന്ത്രി തയാറായി. പക്ഷേ തെറ്റായ കാര്യം വന്നപ്പോൾ പത്രം മാപ്പ് പറഞ്ഞു. ചിരിക്കുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രിക്കെതിരെ മുൻപുള്ള വിമർശനം. എന്തു പറ‍ഞ്ഞാലും ചിരിക്കുന്നു എന്നാണ് ഇപ്പോഴത്തെ വിമർശനം. മതരാഷ്ട്രശക്തികളെ പിണറായി ശക്തമായ വിമർശിക്കുന്നു എന്നാണ് അദ്ദേഹത്തിനെതിരെയുള്ള രാഷ്ട്രീയ ആക്രമണം വ്യക്തമാക്കുന്നത്.
advertisement
കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് സ്വർണം പുറത്തെത്തുന്നതിന്റെ ഒന്നാമത്തെ കുറ്റവാളി കസ്റ്റംസാണ്. പുറത്തെത്തിയാൽ സ്വർണം പൊലീസിന് പിടിച്ചെടുക്കാൻ കഴിയും. കേരളത്തിലെ പൊലീസ് രാജ്യത്തെ മികച്ച പൊലീസാണ്. ഒരു ഡിജിപി സംഘപരിവാർ പാളയത്തിലെത്തിയത് യുഡിഎഫ് കാലത്താണ്. പി ശശിക്കെതിരായ കത്ത് പി വി അൻവർ പുറത്ത് വിട്ടത് നന്നായെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കാര്യമായ ആരോപണങ്ങൾ പരാതിയിൽ ഇല്ലെന്ന് വ്യക്തമായി. ഉള്ളടക്കം കണ്ടതോടെ പി ശശി അൻവറിനെതിരെ വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ട്. ഒക്ടോബർ ഏഴിന് യുദ്ധവിരുദ്ധദിനമായി സിപിഎം ആചരിക്കും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും. കേന്ദ്ര നയങ്ങൾക്കെതിരെ ഒക്ടോബർ 15 മുതൽ ഒരു മാസം പ്രചാരണ പരിപാടി സംഘടിപ്പിക്കും'- എം വി ഗോവിന്ദൻ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഖ്യമന്ത്രി ചിരിച്ചാലും ചിരിച്ചില്ലെങ്കിലും കുറ്റം; മുഖ്യമന്ത്രിക്ക് PR സംവിധാനം ഇല്ല': എം.വി. ഗോവിന്ദൻ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement