'കർഷകനാണ്, കള പറിക്കാൻ ഇറങ്ങിയതാ..' വീണ്ടും ഫേസ്ബുക്കിൽ ഒളിയമ്പുമായി എൻ. പ്രശാന്ത്

Last Updated:

'കർഷകനാണ്‌, കള പറിക്കാൻ ഇറങ്ങിയതാ...' എന്ന തലക്കെട്ടിൽ പൊതുമേഖലാ സ്ഥാപനമായ കാംകോ (കേരള അഗ്രോ മെഷീനറി കോർപറേഷൻ ലിമിറ്റഡ്) യുടെ വീഡറിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് പ്രശാന്തിന്റെ കുറിപ്പ്

തിരുവനന്തപുരം: അ​ഡീ​ഷണ​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി എ. ​ജ​യ​തി​ല​കി​നെ​തി​രെ ഫേസ്ബുക്കിലൂടെ ന​ട​ത്തി​യ തുറന്ന വി​മ​ർ​ശ​ന​ത്തി​ന് പിന്നാലെ, പുതിയ ഒളിയമ്പുമായി കൃ​ഷി​വ​കു​പ്പ്​ സ്​​പെ​ഷ​ൽ സെ​ക്ര​ട്ട​റി എ​ൻ പ്ര​ശാ​ന്ത് ഐഎഎസ്. 'കർഷകനാണ്‌, കള പറിക്കാൻ ഇറങ്ങിയതാ...' എന്ന തലക്കെട്ടിൽ പൊതുമേഖലാ സ്ഥാപനമായ കാംകോ (കേരള അഗ്രോ മെഷീനറി കോർപറേഷൻ ലിമിറ്റഡ്) യുടെ വീഡറിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് പ്രശാന്തിന്റെ കുറിപ്പ്.
‘ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പൂർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല‌, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു! ’ -എന്നാണ് കുറിപ്പിലുള്ളത്.
അഡ‍ീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ എന്‍ പ്രശാന്ത് നടത്തിവരുന്ന വിമർശനങ്ങളുടെ തുടര്‍ച്ചയാണ് ഈ കുറിപ്പെന്നാണ് കമന്റുകളില്‍ പലരും പറയുന്നത്.
ജയതിലകിനെതിരെ തുടർച്ചയായ മൂ​ന്നു ദി​വ​സമാണ് രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്രശാന്ത് ഫേ​സ്​​ബു​ക്കി​ൽ കു​റി​പ്പി​ട്ടത്. ജൂ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​രി​യ​റും ജീ​വി​ത​വും ജ​യ​തി​ല​ക്​ ന​ശി​പ്പി​ച്ചെ​ന്നാ​ണ്​ ഇന്നലെ ആരോപിച്ചത്. സ്​​പൈ​സ​സ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നാ​യി​രു​ന്ന ജ​യ​തി​ല​കി​നെ​തി​രെ എ​ഫ്ഐആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന സി​ബി​ഐ അ​ഴി​മ​തി​വി​രു​ദ്ധ ബ്യൂ​റോ ശുപാ​ർ​​ശ സം​ബ​ന്ധി​ച്ച പ​ത്ര​വാ​ർ​ത്ത സ​ഹി​ത​മാ​യിരുന്നു​ പ്ര​ശാ​ന്തിന്റെ ​വി​മ​ർ​ശ​നം.
advertisement
അതേസമയം ഐഎ​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചേ​രി​പ്പോ​ര്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​റ നീ​ക്കി​യ​തോ​ടെ സർക്കാർ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാട്സാപ്പ്​​ഗ്രൂ​പ്പ്​ ഉ​ണ്ടാ​ക്കി തെ​ളി​വ്​ ന​ശി​പ്പി​ച്ച വ്യ​വ​സാ​യ വാ​ണി​ജ്യ ഡ​യ​റ​ക്ട​ർ കെ ​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ ന​ട​പ​ടി​ക്ക്​ ശുപാ​ർ​ശ ചെ​യ്ത്​ ചീ​ഫ്​ സെ​ക്ര​ട്ട​റി ​ ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ മു​ഖ്യ​മ​ന്ത്രി​ക്ക്​ റി​പ്പോ​ർ​ട്ട്​ കൈ​മാ​റി. ഫോൺ ഹാക്ക് ചെയ്തെന്ന ഗോ​പാ​ല​കൃ​ഷ്ണ​ന്റെ വി​ശ​ദീ​ക​ര​ണം ത​ള്ളു​ന്ന​താ​ണ്​ പൊ​ലീ​സ് റി​പ്പോ​ർ​ട്ടെ​ന്നും ഉ​ചി​ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നു​മാ​ണ്​ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ട്. എന്നാൽ, പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ച​ എ​ൻ പ്ര​ശാ​ന്തിനെതിരെ മു​ഖ്യ​മ​ന്ത്രി ന​ട​പ​ടി എ​ടു​ക്ക​ട്ടെ എ​ന്നാ​ണ്​ ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ട്​. താ​ക്കീ​ത്, സ്ഥ​ല​മാ​റ്റം, സ​സ്​​പെ​ൻ​ഷ​ൻ തു​ട​ങ്ങി എ​ന്ത്​ ന​ട​പ​ടി​യാ​ണ്​ ഉ​ണ്ടാ​വു​ക എ​ന്നാ​ണ്​ ഇ​നി അ​റി​യാ​നു​ള്ള​ത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കർഷകനാണ്, കള പറിക്കാൻ ഇറങ്ങിയതാ..' വീണ്ടും ഫേസ്ബുക്കിൽ ഒളിയമ്പുമായി എൻ. പ്രശാന്ത്
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement