• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സിൽവർ റെയിലിലെ 'അപ്പക്കച്ചവടം';  എം.വി. ഗോവിന്ദന്റേത് ബഡായി, പത്തു കുട്ട അപ്പം വിറ്റാലും മുതലാകില്ല': എൻ. ഷംസുദ്ദീൻ എംഎൽഎ

'സിൽവർ റെയിലിലെ 'അപ്പക്കച്ചവടം';  എം.വി. ഗോവിന്ദന്റേത് ബഡായി, പത്തു കുട്ട അപ്പം വിറ്റാലും മുതലാകില്ല': എൻ. ഷംസുദ്ദീൻ എംഎൽഎ

ഒരു കുട്ടയല്ല പത്തു കുട്ട അപ്പം വിറ്റാലും മുതലാകില്ല- എൻ.ഷംസുദ്ദീൻ പറഞ്ഞു

  • Share this:

    തിരുവനന്തപുരം: സിൽവർ റെയിലിലെ അപ്പം വില്പന മുതലാവില്ലെന്ന് മുസ്ലീം ലീഗ് എംഎൽഎ എൻ ഷംസുദ്ദീൻ. പാലക്കാട് കൂറ്റനാടുനിന്ന് അപ്പം ഉണ്ടാക്കി സിൽവർ റെയിലിൽ കൊച്ചിയിൽ കൊണ്ടുപോയി വിൽക്കാം എന്നാണ് എം വി ഗോവിന്ദൻ പറയുന്നതെന്നും ഇത് മുതലാവില്ലെന്നും ഷംസുദ്ദീൻ പറഞ്ഞു.

    Also Read- ആമസോൺ കാടുകൾ കത്തിയപ്പോൾ ബ്രസീൽ എംബസിക്ക് മുന്നിൽ പ്രതിഷേധിച്ചവർ ബ്രഹ്‌മപുരത്തെ പുക കാണുന്നില്ലേ?

    ”അപ്പ പാട്ടാണ് ഗോവിന്ദൻമാഷ് ഇപ്പോൾ പാടുന്നത്. അപ്പം കൊച്ചിയിൽ വിറ്റശേഷം കൂറ്റനാട് തിരികെ വന്ന് ഭക്ഷണം കഴിക്കാം എന്നാണ് പറയുന്നത്. കൂറ്റനാടുനിന്ന് കെ റെയിലിൽ കയറാൻ കഴിയില്ല. കെ റെയിലിന്റെ പട്ടികയിൽ പാലക്കാട് ഇല്ല. പാലക്കാട് ഒരു സ്റ്റേഷനും ഇല്ല. കൂറ്റനാടുനിന്ന് കെ റെയിലിൽ കയറണമെങ്കിൽ ഒന്നുകിൽ തിരൂരിലോ തൃശൂരിലോ പോകണം. ഇതിനായി ഒന്നരമണിക്കൂർ രണ്ടു മണിക്കൂർ യാത്ര ചെയ്യണം. ഒരു വശത്തേക്ക് 700 രൂപയാണ് കെ റെയിലിൽ ടിക്കറ്റ് ചാർജായി പറയുന്നത്. തിരികെവരാനും മറ്റു ചാർജുകളും ചേർത്ത് 2000രൂപയാകും. ഒരു കുട്ടയല്ല പത്തു കുട്ട അപ്പം വിറ്റാലും മുതലാകില്ല’- എൻ.ഷംസുദ്ദീൻ പറഞ്ഞു.

    Also Read- വാര്‍ത്താ സംപ്രേഷണ ജോലിയ്ക്കിടെ ഒരാളെ കൊലപ്പെടുത്തിയാൽ കൊലപാതകമല്ലാതാവുമോ? മാധ്യമ പരിരക്ഷയുള്ള സല്‍കൃത്യമാവുമോ? മുഖ്യമന്ത്രി

    എം വി ഗോവിന്ദൻ നയിക്കുന്ന ജാഥയിൽ വമ്പിച്ച ബഡായിയാണെന്നും എൻ ഷംസുദ്ദീൻ പറഞ്ഞു. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയാണ് ഷംസുദ്ദീൻ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളെ പരിഹസിച്ചത്.

    Published by:Rajesh V
    First published: