• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആമസോൺ കാടുകൾ കത്തിയപ്പോൾ ബ്രസീൽ എംബസിക്ക് മുന്നിൽ പ്രതിഷേധിച്ചവർ ബ്രഹ്‌മപുരത്തെ പുക കാണുന്നില്ലേ?

ആമസോൺ കാടുകൾ കത്തിയപ്പോൾ ബ്രസീൽ എംബസിക്ക് മുന്നിൽ പ്രതിഷേധിച്ചവർ ബ്രഹ്‌മപുരത്തെ പുക കാണുന്നില്ലേ?

ബ്രഹ്മപുരത്തെ തീപിടിത്തം വാർത്തകളിൽ നിറയുമ്പോൾ ആമസോണ്‍ കാടുകൾ തീ പിടിച്ചപ്പോഴുണ്ടായ ഡിവൈഎഫ്ഐ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

  • Share this:

    എറണാകുളത്ത് ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തമാണ് സംസ്ഥാനത്ത് ഇപ്പോള്‍ ആശങ്കയ്ക്കിടയാക്കിയിരിക്കുന്നത്. അഞ്ചു ദിവസമായി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പിടിത്തത്തിനൊപ്പം തന്നെ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ് അവിടെ നിന്നുയരുന്ന പുകയും. ജില്ലയിൽ കർശന നിർദേശമാണ് നൽകിയിരിക്കുന്നത്.

    ബ്രഹ്മപുരത്തെ തീപിടിത്തം വാർത്തകളിൽ നിറയുമ്പോൾ ആമസോണ്‍ കാടുകൾ തീ പിടിച്ചപ്പോഴുണ്ടായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. അഞ്ചു വര്‍ഷങ്ങൾക്ക് മുൻപ് കൃത്യം പറഞ്ഞാൽ 2019 ഓഗസ്റ്റിലാണ് ആമസോൺ വനാന്തരങ്ങളില്‍ കാട്ടുതീ പടർന്നപ്പോൾ നിയന്ത്രിക്കാൻ തയാറാകാത്ത ബ്രസീലിയൻ സർക്കാരിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

    Also Read-110 ഏക്കർ സ്ഥലത്ത് 50000 ആനകളുടെ വലുപ്പത്തിൽ മാലിന്യം പുകയുന്ന ബ്രഹ്മപുരത്ത് തുടര്‍ക്കഥയാകുന്ന തീപിടിത്തം

    ഇന്ത്യയിലും പ്രതിഷേധം ഉണ്ടായി. ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി. അന്നത്തെ ഡിവൈഎഫ്ഐ അഖിഅഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഡൽഹിയിലെ ബ്രസീൽ എംബസിക്ക് മുന്നിലായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധിച്ചത്. അന്ന് സംഭവം സോഷ്യല്‍ മീഡിയയില്‍ ചർച്ചയാവുകയും ട്രോൾ ചെയ്യപ്പെടുകയും ചെയ്തു.

    ഇപ്പോൾ വീണ്ടും ഡിവൈഎഫ്ഐ പ്രതിഷേധം ചർച്ചയാവുകയാണ് ബ്രഹ്മപുരം തീപിടിത്തം വാർത്തയാകുമ്പോൾ. ‘ആമസോൺ കാടുകളിൽ തീപിടിച്ചാൽ സമരം ചെയ്യാനാളുണ്ടാവും. കൊച്ചിയിലെ പുകയ്ക്ക് പരിഹാരം കാണാൻ ആരാണാവോ ഇടപെടുക’ എന്നതുൾപ്പെടെയുള്ള ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

    Also Read-ആമസോൺ കാട്ടുതീ: ഡൽഹിയിലെ ബ്രസീൽ എംബസിക്ക് മുന്നിൽ DYFI പ്രതിഷേധം

    ‘ആമസോൺ കാടുകൾക്കാണ് “തീ” പിടിച്ചതെങ്കിൽ എംമ്പസിക്ക് മുമ്പിൽഒരു അഖിലേന്ത്യ സമരം നടത്താമായിരുന്നു. ഇതിപ്പോ എറണാകുളത്തായി പോയില്ലേ എന്ത് ചെയ്യും’ എന്നും ഒരാൾ ഫേസ്ബുക്കിൽ കുറിച്ചു. അ‌ഞ്ചു ദിവസമായി ബ്രഹ്മപുരത്തെ തീ അണയ്ക്കാനോ അതിന് പരിഹാരം കണ്ടത്താനോ കഴിയാത്തതാണ് സോഷ്യൽ മീഡിയയിൽ രോക്ഷം ഉയരുന്നത്.

    രാഷ്ട്രീയ നിരീഷകൻ റെജി മോന്‍ കുട്ടപ്പൻ ഉൾപ്പെടെയുള്ളവർ ഡിവൈഎഫ്ഐയുടെ ബ്രസീലിനെതിരെ നടത്തിയ പ്രതിഷേധത്തിൻ‌റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

    ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാൽ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

    Published by:Jayesh Krishnan
    First published: