'മുസ്ലീം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു; പിന്നിൽ സിപിഎമ്മും ഡിവൈഎഫ്ഐയും':നാസർ ഫൈസി കൂടത്തായി

Last Updated:

ഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നും നാസര്‍ ഫൈസി കൂടത്തായി

കോഴിക്കോട്: സിപിഎമ്മും ഡിവൈഎഫ്ഐയും മിശ്ര വിവാഹം പ്രോത്സാഹിപ്പിക്കുന്നുവെന്ന പരാമർശവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിമീങ്ങൾക്ക് വിവാഹം ചെയ്തുകൊടുക്കുന്നുവെന്നാണ് പരാമർശം.  സി.പി.എമ്മും ഡി.വൈ.എഫ്.ഐയുമാണ് ഇതിന് പിന്നിലെന്നും ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നും കൂടത്തായി ആവശ്യപ്പെട്ടു.
കൊയിലാണ്ടിയില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ സാരഥീസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു നാസര്‍ ഫൈസിയുടെ പരാമർശം. ഹിന്ദു മുസ്ലീമിനെ വിവാഹം കഴിച്ചാൽ മാത്രമേ മതേതരത്വം ആവുകയുള്ളൂവെന്നാണ് ചിലർ കരുതുന്നത്. ക്യാമ്പസുകളിൽ എസ്എഫ്ഐ മതനിരാസം പ്രചരിപ്പിക്കുകയാണ്.
അതേസമയം, നാസർ ഫൈസിയുടെ പരാമർശങ്ങളെ അവജ്ഞയോടുകൂടി തള്ളിക്കളയുകയാണ് വേണ്ടതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡ‍ന്റ് വി വസീഫ് പ്രതികരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുസ്ലീം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു; പിന്നിൽ സിപിഎമ്മും ഡിവൈഎഫ്ഐയും':നാസർ ഫൈസി കൂടത്തായി
Next Article
advertisement
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ശനിയാഴ്ച പരിഗണിക്കും
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ശനിയാഴ്ച പരിഗണിക്കും
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.

  • മുൻകൂർ ജാമ്യം തള്ളിയ സെഷൻസ് കോടതിയുടെ ഉത്തരവിൽ പിഴവുണ്ടെന്ന് രാഹുൽ ഹൈക്കോടതിയിൽ.

  • അഡ്വ എസ്. രാജീവ് രാഹുലിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരാകും.

View All
advertisement