Navaratri 2024: പൂജവയ്പ്: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് 11ന് അവധി

Last Updated:

ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് വരുന്ന 10ന് വൈകിട്ടാണ് പൂജവയ്പ്

തിരുവനന്തപുരം: പൂജവയ്പുമായി ബന്ധപ്പെട്ട് 11ന് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകം പൂജയ്ക്ക് വയ്ക്കുക. ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് വരുന്ന 10ന് വൈകിട്ടാണ് പൂജവയ്പ്. ഇതിന്‍റെ അടിസ്ഥാനത്തിൽ 11ന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മഹാനവമി ഒക്ടോബർ 11ന്
കൊല്ലൂർ മൂകാംബികയിൽ മഹാനവമി ഒക്ടോബർ 11നായിരിക്കും. 12ന് വിജയദശമി നാളിൽ വിദ്യാരംഭം നടക്കും. നാളുകളുടെ ദൈർഘ്യത്തിൽ (നാഴിക) വന്ന മാറ്റപ്രകാരം മലയാള കലണ്ടറുകളിൽ 12ന് മഹാനവമിയും 13ന് വിജയദശമിയുമാണ്. എന്നാൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ 11നാണ് മഹാനാവമി ആഘോഷിക്കുന്നതെന്ന് തന്ത്രി ഡോ. കെ. രാമചന്ദ്ര അഡിഗ പറഞ്ഞു.
advertisement
11ന് രാത്രി 9.30-ന് വൃഷഭലഗ്‌നത്തിൽ പുഷ്പരഥോത്സവം നടക്കുമെന്നും  തന്ത്രി പറഞ്ഞു. 12-ന് വിജയദശമി ദിനത്തിൽ പുലർച്ചെ മൂന്നുമുതൽ വിദ്യാരഭം തുടങ്ങും. കൊല്ലൂരിൽ മഹാനവമി ആഘോഷങ്ങൾക്ക് ഒക്ടോബർ മൂന്നിന് തുടക്കമാവും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Navaratri 2024: പൂജവയ്പ്: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് 11ന് അവധി
Next Article
advertisement
Nirmala Sitharaman|പ്രധാനമന്ത്രി ജിഎസ്ടി എട്ട് മാസം മുമ്പ് പരിഷ്കരണം ആവശ്യപ്പെട്ടിരുന്നു': നിർമല സീതാരാമൻ
Nirmala Sitharaman|പ്രധാനമന്ത്രി ജിഎസ്ടി എട്ട് മാസം മുമ്പ് പരിഷ്കരണം ആവശ്യപ്പെട്ടിരുന്നു': നിർമല സീതാരാമൻ
  • പ്രധാനമന്ത്രി ജിഎസ്ടി പരിഷ്കരണം എട്ട് മാസം മുമ്പ് ആവശ്യപ്പെട്ടിരുന്നുവെന്ന് ധനമന്ത്രി വെളിപ്പെടുത്തി.

  • സാധാരണക്കാരോടും നികുതി കൃത്യമായി അടയ്ക്കുന്നവരോടും ബഹുമാനമുണ്ടാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

  • ജിഎസ്ടി കൗൺസിൽ 12%, 28% നിരക്കുകൾ ഒഴിവാക്കി, നിത്യോപയോഗ സാധനങ്ങളുടെ നികുതി കുറച്ചു.

View All
advertisement