ശ്രീലങ്കയിലെ തീവ്രവാദി ആക്രമണത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില് മമ്മൂട്ടിക്കും ഫഹദ് ഫാസിലുനുമെതിരെ വിഷലിപ്ത പരാമര്ശവുമായി ആലപ്പുഴയിലെ എന് ഡി എ സ്ഥാനാര്ഥി കെ.എസ് രാധാകൃഷ്ണന്. 'മാപ്പര്ഹിക്കാത്ത ഈ കൊടും ക്രൂരതയോട് പ്രതികരിക്കുവാന് പോലും നമ്മുടെ സമൂഹം തയ്യാറാകാത്തത് എന്നില് അമ്പരപ്പുളവാക്കുന്നു. ഇടത്, വലത് ഭേദമില്ലാതെ മൊത്തം ജനങ്ങളും എഴുത്തുകാരും കലാ-സാംസ്കാരിക പ്രവര്ത്തകരും ഇതിനെ അപലപിക്കുവാന് തയ്യാറാകണം. നടന്മാരായ മമ്മൂട്ടി മുതല് ഫഹദ് ഫാസില് വരെയുള്ളവര്ക്ക് ഇക്കാര്യത്തില് എന്ത് പറയാന് താല്പര്യമുണ്ടെന്നറിയാന് താല്പര്യമുണ്ട്.'- രാധാകൃഷ്ണന് പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് പൂര്ണരൂപത്തില്
#Srilanka Terrorist Attack
#Islamic Terrorism
#Silence of Cultural Leaders on Srilanka Incident
#Srilanka Explosion
#Dr. K. S. Radhakrishnan
ശമനമില്ലാത്ത ഇസ്ലാമിക തീവ്രവാദം നടത്തിക്കൊണ്ടിരിക്കുന്ന നരമേധത്തിന് അവസാനം കാണുവാന് പൊതുസമൂഹം മുന്നിട്ടിറങ്ങണം. ഇസ്ലാമിക മതതീവ്രവാദം ഓരോരോ പേരുകളില് ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. ആരംഭകാലത്ത് അത് ലഷ്കറെ തോയ്ബ അയിരുന്നു എങ്കില് ഇന്ന് അത് നാഷണല് തൗഹിദ് ജമാ അത്ത് ആയി മാറിയിരിക്കുന്നു. ബിന്ലാദനും സഹ്രാന് ഹാഷിമും ഒരേ സ്വഭാവത്തിലുള്ള വിധ്വംസക പരിപാടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
ആധുനിക കാലത്ത് ജനാധിപത്യവല്കൃതമായ മതവിശ്വാസങ്ങളെ തകര്ത്ത് സര്വ്വാധിപത്യ മതസംവിധാനത്തിന്റെ കീഴില് ലോകത്തെ അമര്ത്താനാണ് ഇക്കൂട്ടര് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയത്തില് ലോകത്തിലെ നന്മ ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും പ്രത്യാശയുടെ മഹോത്സവമായ യേശുദേവന്റെ പുന:രുത്ഥാന തിരുനാളിന് ഒരുങ്ങിക്കൊണ്ടിരിക്കെ ആ നരാധമന്മാര് ബോംബ് വച്ച് നിരപരാധികളെ കൊന്നൊടുക്കിയത്.
Also Read കള്ളവോട്ട്; കാസര്കോട് മണ്ഡലത്തിലെ 110 ബൂത്തുകളില് റീപോളിങ് ആവശ്യപ്പെട്ട് യു.ഡി.എഫ്
മാപ്പര്ഹിക്കാത്ത ഈ കൊടും ക്രൂരതയോട് പ്രതികരിക്കുവാന് പോലും നമ്മുടെ സമൂഹം തയ്യാറാകാത്തത് എന്നില് അമ്പരപ്പുളവാക്കുന്നു. ഇടത്, വലത് ഭേദമില്ലാതെ മൊത്തം ജനങ്ങളും എഴുത്തുകാരും കലാ-സാംസ്കാരിക പ്രവര്ത്തകരും ഇതിനെ അപലപിക്കുവാന് തയ്യാറാകണം. നടന്മാരായ മമ്മൂട്ടി മുതല് ഫഹദ് ഫാസില് വരെയുള്ളവര്ക്ക് ഇക്കാര്യത്തില് എന്ത് പറയാന് താല്പര്യമുണ്ടെന്നറിയാന് താല്പര്യമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Contest to loksabha, Loksabha battle, Loksabha eclection 2019, Loksabha election election 2019, Loksabha poll 2019, Narendra modi, Nda, Udf, നരേന്ദ്ര മോദി, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് 2019