• HOME
  • »
  • NEWS
  • »
  • kerala
  • »
  • വാർഡിലെ ഫാനുകൾ നിലച്ചപ്പോൾ വീട്ടിൽ നിന്ന് ഫാനെത്തിച്ചു; രോഗിയിൽനിന്ന് അധിക ചാർജ് ഈടാക്കി നെടുമങ്ങാട് ജില്ലാ ആശുപത്രി

വാർഡിലെ ഫാനുകൾ നിലച്ചപ്പോൾ വീട്ടിൽ നിന്ന് ഫാനെത്തിച്ചു; രോഗിയിൽനിന്ന് അധിക ചാർജ് ഈടാക്കി നെടുമങ്ങാട് ജില്ലാ ആശുപത്രി

ടേബിൾ ഫാൻ ഉപയോഗിച്ചതിന് വാടക ഇനത്തിൽ രണ്ട് ദിവസത്തേക്ക് 100 രൂപയാണ് ഇവർ വാങ്ങിയത്

  • Share this:

    തിരുവനന്തപുരം:  ഫാനുകൾ പ്രവർത്തന രഹിതമായ സർജറി വാർഡിലേക്ക് വീട്ടിൽ നിന്ന് ഫാനെത്തിച്ച രോഗിയിൽനിന്ന് വൈദ്യുതി ചാർജ് ഈടാക്കി ആശുപത്രി അധികൃതർ. നെടുമങ്ങാട് ജില്ലാ ആശുപത്രി അധികൃതരാണ് കിടപ്പുരോഗിയിൽ നിന്ന് വൈദ്യുതിക്ക് വാടകയിനത്തിൽ പണം ഇടാക്കിയത്. ടേബിൾ ഫാൻ ഉപയോഗിച്ചതിന് വാടക ഇനത്തിൽ രണ്ട് ദിവസത്തേക്ക് 100 രൂപയാണ് ഇവർ വാങ്ങിയത്.

    വെള്ളനാട് പ്രീജാ വിലാസത്തിൽ പ്രദീപ് (39) നാണ് കറണ്ട് ചാർജ് ഈടാക്കിയതിന് രസീത് അടക്കം നൽകിയത്. കഴിഞ്ഞ 9 മാസമായി റോഡ് അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്നു പ്രദീപ്. ബൈക്ക് അപകടത്തിൽ തുടർന്ന് നട്ടെല്ലിന് പൊട്ടലുണ്ട്. മെഡിക്കൽ കോളേജിൽ തുടർ ചികിത്സയ്ക്ക് ശേഷം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

    Also read- ഇടുക്കി വണ്ടിപ്പെരിയാറിൽ പ്രതിയെ തേടിപ്പോയ പോലീസുകാര്‍ വനത്തിൽ കുടുങ്ങി

    ആശുപത്രിയിലെ ചൂട് അസഹനീയമാണ്. 12 ഫാനിൽ 8 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. കടുത്ത ചൂട് കാരണം കേട് പാടു സംഭവിച്ചവ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ വീട്ടിൽ നിന്ന് ഫാൻ കൊണ്ട് വരാൻ അശുപത്രി അധികൃതർ ആവശ്യപ്പെട്ടതായി പ്രദീപ് പറഞ്ഞു. തുടർന്ന് വീട്ടിൽ നിന്ന് ഫാൻ കൊണ്ടു വന്നപ്പോൾ ദിവസേന 50 രൂപ വച്ച് ആശുപത്രിയിൽ അടയ്ക്കാൻ അധികൃതർ അറിയിച്ചു. തുടർന്ന്  2 ദിവസത്തെ തുക കറണ്ട് ചാർജ്ജ് ഇടാക്കി ബില്ലും നൽകി

    സംഭവം ശ്രദ്ധയിൽപ്പെട്ടില്ലെന്നും സാധാരണ പുറത്ത് നിന്ന് കൊണ്ട് വരുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങൾ പ്രവർത്തിക്കന്നതിന് ഹോസ്പിറ്റൽ ഡവലപ്പ്മെന്റ് കമ്മറ്റി ചാർജ് ഈടാക്കാറുണ്ട് എന്നും ആശുപത്രി സൂപ്രണ്ട് നിതാ എസ് നായർ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പണം റീഫണ്ട് ചെയ്യുമെന്നും സൂപ്രണ്ട് അറിയിച്ചു.

    Published by:Vishnupriya S
    First published: