ഇടുക്കി വണ്ടിപ്പെരിയാറിൽ പ്രതിയെത്തേടിപ്പോയ 4 പോലീസ് ഉദ്യോഗസ്ഥർ വനത്തിൽ കുടുങ്ങി. റാന്നി സ്റ്റേഷൻ പരിധിയിൽ പോക്സോ പ്രതിയെ അന്വേഷിച്ചു പോയ റാന്നി പോലീസ് സംഘമാണ് വനത്തിൽ കുടുങ്ങിയത്. എട്ട് പേരുള്ള സംഘത്തിലെ നാലു പേരെയാണ് കാണാതായത്. വണ്ടിപ്പെരിയാർ പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും, ഫയർഫോഴ്സും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമല്ലാത്തതാണ് തെരച്ചിലിന് തടസ്സമാകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.