കേരളത്തിന്റെ പുതിയ 20 കോച്ച് വന്ദേഭാരത് ഹൗസ്ഫുൾ;1440 യാത്രക്കാരുമായി കന്നിയാത്ര
- Published by:Nandu Krishnan
- news18-malayalam
Last Updated:
തിരുവനന്തപുരത്തു നിന്നും രാവിലെ 5.15ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 1.20 ഓടെയാണ് കാസർകോട് എത്തിയത്
1440 യാത്രക്കാരുമായി കേരളത്തിന്റെ പുതിയ 20 കോച്ച് വന്ദേ ഭാരതിന്റെ കന്നിയാത്ര .തിരുവനന്തപുരത്തു നിന്നും കാസർഗോഡേക്കുള്ള ട്രെയിനിന്റെ യാത്രയുടെ ആദ്യദിനം തന്നെ 100 ശതമാനം ബുക്കിംഗുകൾ ലഭിച്ചെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
ഐആർസിടിസി ബുക്കിംഗ് ആപ്പ് അനുസരിച്ച് തുടർന്നുള്ള ദിവസങ്ങളിലും ബുക്കിങ്ങുകൾ വെയിറ്റിംഗ് ലിസ്റ്റ് ഭാഗത്തിലാണെന്നാണ് വിവരം. രാവിലെ 5.15ന് തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 1.20 ഓടെയാണ് കാസർഗോഡ് എത്തിയത്.
ന്യൂഡൽഹി -വാരണാസി, നാഗ്പൂർ- സെക്കന്തരാബാദ് റൂട്ടുകളിലാണ് ആദ്യമായി 20 കോച്ചുള്ള വന്ദേ ഭാരത് ട്രെയിനുകൾ ഉപയോഗിച്ചത്. കേരളത്തെ കൂടാതെ തിരുനെൽവേലി- ചെന്നൈ എഗ്മോർ എക്പ്രസിനും 20 കോച്ചുള്ള വന്ദേഭാരത് ട്രെയിനുകൾ അനുവദിച്ചിരുന്നു. 20 കോച്ചുള്ള വന്ദേ ഭാരതത്തിൻറെ ഉദ്ഘാടനം ഓട്ടം സോഷ്യൽ മീഡിയയിൽ ആളുകൾ പങ്കുവച്ചു.
advertisement
20 കോച്ച് വന്ദേ ഭാരത്- സവിശേഷതകൾ
- സീറ്റുകൾ 1440
- മറ്റ് വന്ദേഭാരത് ട്രെയിനുകളെ അപേക്ഷിച്ച് 15 ശതമാനം കൂടുതൽ സംഭരണശേഷി.
- നൂതന ഷോക്ക് അബ്സോർബറുകളും സസ്പെൻഷൻ സംവിധാനങ്ങളും
- ഓരോ കോച്ചിലും വീൽചെയറുകൾക്കുള്ള ഇടം
- മറ്റ് വിബി ട്രെയിനുകളുടെ എർഗണോമിക് സീറ്റുകളെ അപേക്ഷിച്ച് 10% കൂടുതൽ കുഷ്യനിംഗുള്ള സീറ്റുകൾ
- ബ്രെയിലി-എംബോസ് ചെയ്‌ത സീറ്റ് നമ്പറുകൾ , കാഴ്ച വൈകല്യമുള്ള യാത്രക്കാർക്കായി മറ്റ് സൈനേജുകൾ
- വിശ്രമമുറി കൂടുതൽ വിശാലവും തെന്നി വീഴാത്ത ഫ്ളോറുള്ളതും
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 10, 2025 9:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിന്റെ പുതിയ 20 കോച്ച് വന്ദേഭാരത് ഹൗസ്ഫുൾ;1440 യാത്രക്കാരുമായി കന്നിയാത്ര