പുത്തൻ ബാഗും കുടയുമൊന്നും വേണ്ട; ഓൺലൈൻ ക്ലാസുകളോടെ പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം
- Published by:user_49
- news18-malayalam
Last Updated:
പൊതു പരീക്ഷ എഴുതേണ്ട പത്ത്, പ്ലസ് ടു ക്ലാസുകൾക്കാണ് അധിക സമയം ക്ലാസ്. ആദ്യ ദിവസത്തെ ടൈം ടേബിൾ തയ്യാറായി
പുത്തൻ യൂണിഫോമും, ബാഗും, കുടയുമൊക്കെയായി അദ്ധ്യയന വർഷം തുടങ്ങുന്ന പതിവ് കാലത്തിന് വിട. ഏകീകൃത അക്കാദമിക് കലണ്ടറെന്ന എൽഡിഎഫ് സർക്കാരിന്റെ സ്വപ്നത്തിനാണ് കോവിഡ് താഴിട്ടത്. എങ്കിലും ഒന്നു മുതൽ ബിരുദാനന്തര ബിരുദം വരെ ഒരു ദിവസമാണ് പ്രവേശനം.
പൊതു പരീക്ഷ എഴുതേണ്ടവരെന്ന നിലയിൽ പത്ത്, പ്ലസ് ടു ക്ലാസുകൾക്കാണ് അധിക സമയം ക്ലാസ്. ആദ്യ ദിവസത്തെ ടൈം ടേബിൾ തയ്യാറായി. പ്ലസ് ടു ക്ലാസിന് രാവിലെ 08.30 ന് ഇംഗ്ലീഷും 09.00 ന് ജിയോഗ്രഫിയും 09.30 ന് മാത്തമാറ്റിക്സും 10.00 ന് കെമിസ്ട്രിയും. ഒന്നാം ക്ലാസിന് 10.30 ന് പൊതുവിഷയവും ആയിരിക്കും. പത്താം ക്ലാസിന് 11.00 മണിയ്ക്കു ഭൗതിക ശാസ്ത്രവും 11.30 ന് ഗണിതശാസ്ത്രവും 12.00 മണിയ്ക്ക് ജീവശാസ്ത്രവമാണ് ക്ലാസുകള്‍. പ്രൈമറി വിഭാഗത്തില്‍ രണ്ടാം ക്ലാസിന് 12.30 ന് പൊതുവിഷയവും മൂന്നാം ക്ലാസിന് 01.00 മണിയ്ക്ക് മലയാളവും നാലാം ക്ലാസിന് 01.30-ന് ഇംഗ്ലീഷും സംപ്രേഷണം ചെയ്യും.
advertisement
You may also like:Shocking| മദ്യലഹരിയിൽ മകൻ കയ്യേറ്റം ചെയ്തു; പിതാവ് കുഴഞ്ഞ് വീണു മരിച്ചു [NEWS]Shocking Murder രാത്രി വൈകി വന്ന മകനെ വീട്ടിൽ കയറ്റിയില്ല; അമ്മയെ മകൻ വെട്ടിക്കൊന്നു [NEWS]ഉത്ര കൊലപാതകം: പാമ്പുപിടിത്തത്തിന് പുതിയ പ്രോട്ടോക്കോൾ; വാവ സുരേഷിനെ എങ്ങനെ ബാധിക്കും?[NEWS]
അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്ക് മലയാളമാണ് ആദ്യ ദിവസം. 02.00,02.30,03.00 മണിയ്ക്ക് സംപ്രേഷണം ചെയ്യും. എട്ടാം ക്ലാസിന് വൈകിട്ട് 03.30-ന് ഗണിത ശാസ്ത്രവും 04.00 മണിയ്ക്ക് രസതന്ത്രവും ഒമ്പതാം ക്ലാസിന് 04.30-ന് ഇംഗ്ലീഷും, 05.00 മണിയ്ക്ക് ഗണിതശാസ്ത്രവും സംപ്രേഷണം ചെയ്യും. വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പ്രകാരം ടിവിയും, കമ്പ്യൂട്ടറും, ലാപ് ടോപ്പും, സ്മാർട്ട് ഫോണും, ഇന്റർനെറ്റും ഇല്ലാത്തവർ 2.61 ലക്ഷം.
advertisement
ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്‍ടോപ്പുകള്‍, 7000 പ്രോജക്ടറുകള്‍, 4545 ടെലിവിഷനുകള്‍ തുടങ്ങിയവ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശത്ത് കൊണ്ടുപോയി ഉപയോഗിക്കാന്‍ അനുവാദം നല്‍കി. ക്ലാസദ്ധ്യാപകര്‍ കുട്ടികളുമായി ബന്ധപ്പെട്ടും പ്രഥമാധ്യാപകര്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയും കുടുംബശ്രീ യൂണിറ്റുകളുടേയും പി.ടി.എകളുടേയുമെല്ലാം സഹായത്തോടെ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ഡിജിറ്റലില്‍ 411, ഡെന്‍ നെറ്റ്‍വര്‍ക്കില്‍ 639, കേരള വിഷനില്‍ 42, ഡിജി മീഡിയയില്‍ 149, സിറ്റി ചാനലില്‍ 116 എന്നീ നമ്പറുകളിലാണ് ചാനല്‍. വീഡിയോകോണ്‍ ഡി2എച്ചിലും ഡിഷ് ടി.വി.യിലും 642-ാം നമ്പറില്‍ ചാനല്‍ ദൃശ്യമാകും. ഇതിനു പുറമേ www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തല്‍സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvicters ല്‍ സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും. രാത്രി ഏഴ് മുതൽ ഓൺലൈൻ ക്ലാസുകളുടെ പുനസംപ്രേക്ഷണം ഉണ്ടാകും. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് കോളെജ് ക്ലാസുകൾ.
advertisement
അധ്യാപകർ കോളജിൽ ഹാജരാകണം. ജില്ലക്ക് പുറത്തുള്ള അധ്യാപകർ ഓൺലൈൻ ആയി ക്ലാസെടുക്കണം. സൂം ആപ്പ്, അടക്കം ഏത് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് ക്ലാസ് എടുക്കണമെന്ന് സ്ഥാപന മേധാവിക്ക് തീരുമാനിക്കാം. സ്കൂളുകളിൽ ആദ്യ ആഴ്ച ഹാജർ രേഖപ്പെടുത്തില്ല, കോളെജുകളിൽ ഹാജർ കണക്കിലെടുക്കും. സ്കൂളുകൾക്കും കോളെജുകൾക്കും കേന്ദ്രം പ്രവർത്തനാനുമതി നൽകും വരെയാണ് താത്കാലിക സംവിധാനം.
ഒരേ സമയം ഇത്രയധികം വിദ്യാർഥികൾ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴുളള പ്രശ്നങ്ങളും, മഴയുമൊക്കെയാണ് പ്രധാന വെല്ലുവിളി. സംപ്രേഷണ സമയത്തോ, ആദ്യ ദിവസങ്ങളിലോ ക്ലാസുകള്‍ കാണാന്‍ കഴിയാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ രക്ഷിതാക്കളും കുട്ടികളും യാതൊരു കാരണവശാലും ആശങ്കപ്പെടേണ്ട കാര്യമില്ല. അവര്‍ക്കായി പിന്നീട് ഡൗണ്‍ലോഡ് ചെയ്ത ഉള്ളടക്കം ഓഫ്‍ലൈനായി കാണാൻ സൗകര്യമുണ്ടാകും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 31, 2020 2:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുത്തൻ ബാഗും കുടയുമൊന്നും വേണ്ട; ഓൺലൈൻ ക്ലാസുകളോടെ പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം