ന്യൂഇയർ ആഘോഷം സമാധാനപരമായി; അതിരുകടന്നാൽ നടപടിയെന്ന് പൊലീസ്

Last Updated:
തിരുവനന്തപുരം: പുതുവത്സരാഘോഷം അതിരുകടന്നാൽ നടപടിയെന്ന് പൊലീസ്. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനാണ് നിർദേശം. തിരുവനന്തപുരത്ത് കോവളം ബീച്ച് ഉൾപ്പെടെയുള്ള ഇടങ്ങളിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.
സമാധാനപരമായി ന്യൂഇയർ ആഘോഷങ്ങൾ നടത്താൻ എല്ലാ സഹായവും ചെയ്യുമെന്നാണ് പൊലീസ് മേധാവി അറിയിച്ചിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും പൊലീസ് പ്രത്യേകം സുരക്ഷ നൽകും. രാത്രി നിരത്തുകളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. രാത്രി 12 മണിയോടെ ആളുകൾ ബീച്ചുകൾ ഉൾപ്പെടെ ആഘോഷ വേദികൾ വിട്ടുപോകണം. എന്നാൽ മടക്കയാത്രയിൽ വാഹനങ്ങൾക്ക് അമിതവേഗത പാടില്ല. അമിതവേഗത്തിനും മത്സരയോട്ടത്തിനും നടപടി സ്വീകരിക്കാൻ ഡിജിപി ലോക് നാഥ് ബഹ്റ നിർദേശിച്ചു.
advertisement
തിരുവനന്തപുരം ജില്ലയിൽ കോവളം ബീച്ച് ഉൾപ്പെടെയുള്ള ഇടങ്ങളിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ പി പ്രകാശ് പറഞ്ഞു. ഹവ്വാ ബീച്ചിൽ പൊലീസ് കൺട്രോൾ റൂമും ഉണ്ടാകും. 1500 പൊലീസുകാരെയാണ് രാത്രിയിൽ നഗരത്തിൽ വിന്യസിക്കുക. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസിനെ അറിയിക്കണമെന്ന് ഹോട്ടലുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ശംഖുമുഖം, പൂവാർ, വർക്കല ബീച്ചുകളിലും ആഘോഷ പരിപാടികൾ നടക്കും. പ്രധാന ഹോട്ടലുകളിൽ ബുഫേ ഉൾപ്പെടുന്ന ആഘോഷ പരിപാടികളാണ് ഒരുക്കുന്നത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ന്യൂഇയർ ആഘോഷം സമാധാനപരമായി; അതിരുകടന്നാൽ നടപടിയെന്ന് പൊലീസ്
Next Article
advertisement
'അച്ചടക്ക ലംഘനം'; സീനിയർ CPO ഉമേഷ് വള്ളിക്കുന്നിനെ പോലീസില്‍ നിന്നും പിരിച്ചുവിട്ടു
'അച്ചടക്ക ലംഘനം'; സീനിയർ CPO ഉമേഷ് വള്ളിക്കുന്നിനെ പോലീസില്‍ നിന്നും പിരിച്ചുവിട്ടു
  • ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റ ദൂഷ്യം എന്നിവയെത്തുടർന്ന് ഉമേഷ് പിരിച്ചുവിട്ടു.

  • സേനയുടെയും സർക്കാരിന്റെയും അന്തസിന് കളങ്കം ഉണ്ടാക്കിയതും, ഉത്തരവിനെ പരിഹസിച്ചതും നടപടിക്ക് കാരണമായി.

  • പിരിച്ചുവിട്ട നടപടിക്കെതിരെ 60 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാമെന്നും, കോടതിയെ സമീപിക്കുമെന്നും ഉമേഷ് പറഞ്ഞു.

View All
advertisement