News 18 Impact| റവന്യു മന്ത്രിയ്ക്കും രക്ഷിക്കാനായില്ല, കോട്ടയം ADM ദുരന്ത നിവാരണത്തിന് മലപ്പുറത്ത്; ജിനു പുന്നൂസിനെതിരെ ഗതികെട്ട് അച്ചടക്ക നടപടി
- Published by:Rajesh V
- news18-malayalam
Last Updated:
സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ എഡിഎം നടത്തിയ യാത്രകൾ ചിത്രീകരിച്ചു കൊണ്ടാണ് അനധികൃതയാത്ര വാർത്താ ന്യൂസ് 18 പുറത്തുവിട്ടത്
കോട്ടയം എഡിഎം ജിനു പൂന്നൂസിനെതിരായ നടപടിയിലേക്ക് നയിച്ചത് ന്യൂസ് 18 നൽകിയ വാർത്തകൾ. കഴിഞ്ഞ നവംബർ മുതലാണ് അനധികൃത യാത്രകളെ സംബന്ധിച്ച് ന്യൂസ് 18 ആദ്യം വാർത്ത നൽകിയത്. ഇത് ഇതു മറച്ചുവെക്കാനും എഡിഎമ്മിനെ സംരക്ഷിക്കാനുള്ള നീക്കമുണ്ടായപ്പോഴും ന്യൂസ് 18 രേഖകൾ സഹിതം വാർത്ത നൽകി. എഡിഎമ്മിനെ സംരക്ഷിക്കാൻ റവന്യൂമന്ത്രി കെ രാജൻ പരമാവധി ശ്രമിച്ചെങ്കിലും ഒടുവിൽ ഗതികെട്ട് നടപടിയിലേക്ക് എത്തുകയായിരുന്നു
- 2022 നവംബർ 4നാണ് കോട്ടയം എഡിഎം ജിനു പുന്നൂസിന്റെ അനധികൃത യാത്രകളും അത് മറച്ചു വെക്കാൻ രേഖകളിൽ തെറ്റായ വിവരം എഴുതിച്ചേർത്തതും ന്യൂസ് 18 പുറത്തുവിട്ടത്. നാലുദിവസത്തെ യാത്രകൾ ചിത്രീകരിച്ചു കൊണ്ടായിരുന്നു രേഖകളുടെ പിൻബലത്തിൽ ജിനു പുന്നൂസിനെതിരെ വാർത്ത നൽകിയത്.
- സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ എഡിഎം നടത്തിയ യാത്രകൾ ചിത്രീകരിച്ചു കൊണ്ടാണ് അനധികൃതയാത്ര വാർത്താ ന്യൂസ് 18 പുറത്തുവിട്ടത്.
- വാർത്തകൾ പുറത്തുവന്നതിന് തൊട്ടു പിന്നാലെ തന്നെ റവന്യൂ മന്ത്രി കെ രാജന്റെ പ്രതികരണത്തിനായി ന്യൂസ് 18 ശ്രമം നടത്തി. ആദ്യം തൃശൂരും പിന്നീട് തിരുവനന്തപുരത്ത് വെച്ചും പ്രതികരണം തേടിയപ്പോൾ ഇപ്പോൾ പ്രതികരിക്കാനില്ല എന്ന മറുപടിയാണ് മന്ത്രി കെ രാജൻ സ്വീകരിച്ചത്.
- തൊട്ടു പിന്നാലെ ജിനു പുന്നൂസിന്റെ അനധികൃതമായ യാത്രയിലെ കൂടുതൽ വിവരങ്ങൾ ന്യൂസ് 18 പുറത്തുവിട്ടു. സർക്കാർ ചട്ടങ്ങൾ അട്ടിമറിച്ച് വാഹനത്തിലെ ബോർഡ് മറച്ചുകൊണ്ട് യാത്ര ചെയ്യുന്നത് അടക്കം വാർത്തയിൽ ഉൾപ്പെട്ടു.
- കോട്ടയം എ ഡി എമ്മിന് മൂവ്മെന്റ് രജിസ്റ്റർ പോലും ഇല്ല എന്ന വാർത്തയും തൊട്ടടുത്ത ദിവസം ന്യൂസ് 18 നൽകി.
- ചങ്ങനാശ്ശേരിയിലെ സ്വകാര്യ പമ്പിൽ വാഹനം പാർക്ക് ചെയ്ത ശേഷം കോട്ടയത്തേക്ക് ഔദ്യോഗിക വാഹനം ഉപയോഗിച്ച് ജോലിക്ക് എത്തുന്നതായിരുന്നു ജിനു പുന്നൂസിന്റെ പതിവ്.
- സെപ്റ്റംബർ 19, 24, ഒക്ടോബർ 31, നവംബർ 3 എന്നീ നാല് ദിവസങ്ങളിലായിരുന്നു ന്യൂസ് 18ന്റെ വാർത്ത ചിത്രീകരണം. ഇതിന് ഇടയ്ക്കുള്ള ദിവസങ്ങളിലും എഡിഎം സമാനമായ രീതിയിൽ യാത്ര നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.
- സെപ്റ്റംബർ 19 നും 24നും എവിടെക്കാണ് യാത്ര ചെയ്തത് എന്ന വിവരാവകാശ ചോദ്യത്തിന് ചങ്ങനാശ്ശേരിയിലേക്കല്ല എന്നായിരുന്നു മറുപടി. വൈക്കം, പാറത്തോട് എന്നീ ഭാഗങ്ങളിലേക്കാണ് ഈ രണ്ടു ദിവസങ്ങളിലെ യാത്ര എന്ന് വിവരാവകാശ നിയമപ്രകാരം ലോഗ് ബുക്കിന്റെ പകർപ്പ് നൽകി എഡിഎം ജിനു പൊന്നൂസ് തന്നെ മറുപടി നൽകിയത്. എന്നാൽ ശക്തമായ തെളിവുകൾ ഉണ്ടെങ്കിലും മന്ത്രി രാജനോ റവന്യു വകുപ്പോ അപ്പോളും ഒരു നടപടിയും സ്വീകരിച്ചില്ല.
advertisement
- സംഭവത്തിന് പിന്നാലെ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ കളക്ടർ സംഭവത്തെക്കുറിച്ച് അന്വേഷിക്കും എന്നാണ് പരാതിക്കാരന് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ മറുപടി.
- ജനുവരി 9 റവന്യൂ മന്ത്രി കെ രാജനെ കണ്ട് വീണ്ടും പ്രതികരണത്തിന് ശ്രമിച്ചെങ്കിലും തനിക്കൊന്നും അറിയില്ല എന്ന നിലപാടായിരുന്നു രാജൻ സ്വീകരിച്ചത്. റവന്യൂ വകുപ്പ് ഒരു നടപടിയും പിന്നെയും എടുത്തില്ല.
- നവംബറിൽ നടന്ന സംഭവത്തിൽ വിവരാവകാശ നിയമം ഉപയോഗിച്ച് അന്വേഷണത്തിന്റെ റിപ്പോർട്ട് തേടിയെങ്കിലും എവിടെ നിന്നും കൃത്യമായ മറുപടി ഉണ്ടായില്ല.
- ഒടുവിൽ ഫെബ്രുവരി 18ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിവരാവകാശ മറുപടി ചൂണ്ടിക്കാട്ടി ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് ന്യൂസ് 18 പുറത്തുവിട്ടു. എഡിഎം അനധികൃത യാത്ര നടത്തിയിട്ടില്ല എന്നായിരുന്നു അന്വേഷണ റിപ്പോർട്ട്.
advertisement
- ജില്ലാ കളക്ടർ എ ഡി എമ്മിനെ രക്ഷിക്കാൻ നടപടി സ്വീകരിച്ചു എന്ന വാർത്ത വന്നതോടെ സംഭവത്തിൽ നിർണായകമായ വഴിത്തിരിവ് ഉണ്ടായി.
- ജിനു പുന്നൂസിനെതിരെ തനിക്കൊരു പരാതിയും ലഭിച്ചിട്ടില്ല എന്നും അന്വേഷണം നടത്തിയത് താനല്ല എന്നും കോട്ടയം ജില്ലാ കളക്ടർ പി കെ ജയശ്രീ ന്യൂസ് 18 നോട് വെളിപ്പെടുത്തി. ഇതോടെ എഡിഎം ജിനു പുന്നൂസ് വീണ്ടും വെട്ടിലായി.
- എഡിഎം തന്നെ തനിക്കെതിരെ വന്ന പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകുകയായിരുന്നു എന്ന വാർത്ത ഫെബ്രുവരി 19ന് ന്യൂസ് 18 പുറത്തുവിട്ടു.
- മന്ത്രി കെ രാജൻ തുടക്കം മുതൽ സ്വീകരിച്ച മൗനം എഡിഎമ്മിനെ സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു എന്ന തെളിവുകൾ സാക്ഷ്യപ്പെടുത്തിയുള്ള വാർത്തയും തൊട്ടടുത്ത ദിവസം നൽകി.
- ജനുവരിയിൽ തന്നെ കെ രാജന് അനധികൃത യാത്രാ വിവാദത്തിൽ പരാതി ലഭിച്ചിരുന്നുവെങ്കിലും മന്ത്രി തനിക്കൊന്നും അറിയില്ല എന്ന നിലപാട് വെളിപ്പെടുത്തി വീണ്ടും രംഗത്ത് വന്നു.
- രാജൻ അവസാന നിമിഷം വരെയും എഡിഎമ്മിനെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് അടിയന്തര ഇടപെടൽ നടത്തുകയായിരുന്നു.
- ഒടുവിൽ 21ന് രാത്രി തന്നെ കോട്ടയം എഡിഎം ജിനു പുന്നൂസിനെ തൽസ്ഥാനത്തുനിന്ന് മാറ്റി പുതിയ ആളെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കി.
- മലപ്പുറം ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ആയാണ് ജിനു പുന്നൂസിന് നിയമനം നൽകിയത്. സംഭവത്തിൽ മാസങ്ങളോളം എഡിമ്മിന് സമ്പൂർണ്ണ സംരക്ഷണം നൽകിയ റവന്യൂ മന്ത്രി കെ രാജൻ ഒടുവിൽ നടപടി വൈകിയിട്ടില്ല എന്ന ന്യായം പറഞ്ഞു രംഗത്ത് വന്നു.
- എഡിഎമ്മിനെതിരെ ഉണ്ടായത് അച്ചടക്ക നടപടിയാണ് എന്ന് തന്നെ റവന്യൂ മന്ത്രി കെ രാജൻ സ്ഥിരീകരിക്കേണ്ട ഗതികേടും ഒടുവിൽ ഉണ്ടായി.
- അനധികൃത യാത്ര നടത്തിയെന്ന് റവന്യൂ മന്ത്രി തന്നെ സമ്മതിക്കുമ്പോഴും ജിനു പുന്നൂസിൽ നിന്ന് ഇതിന്റെ പിഴ ഈടാക്കാൻ തയ്യാറാകുമോയെന്ന കാര്യം ഇനിയും വ്യക്തമല്ല.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
February 22, 2023 4:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
News 18 Impact| റവന്യു മന്ത്രിയ്ക്കും രക്ഷിക്കാനായില്ല, കോട്ടയം ADM ദുരന്ത നിവാരണത്തിന് മലപ്പുറത്ത്; ജിനു പുന്നൂസിനെതിരെ ഗതികെട്ട് അച്ചടക്ക നടപടി