അൻവറിന്‍റെ പാർക്കിലെ ഉരുൾപൊട്ടൽ മന്ത്രി മറച്ചുവെച്ചെന്ന് പ്രതിപക്ഷം; ന്യൂസ് 18 വാർത്ത സഭയിൽ

Last Updated:
തിരുവനന്തപുരം: പി വി അൻവറിന്റെ വാട്ടർ തീം പാർക്കുമായി ബന്ധപ്പെട്ട് ന്യൂസ് 18 കൊണ്ടുവന്ന വാർത്ത നിയമസഭയിൽ. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം സഭയിൽ ഉന്നയിച്ചത്. പി.വി അൻവറിന്റെ വാട്ടർ തീം പാർക്കിന് 30 മീറ്റർ അകലെ ഉരുൾ പൊട്ടൽ ഉണ്ടായിട്ട് റവന്യൂ മന്ത്രി മിണ്ടിയില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വാട്ടര്‍ തീം പാര്‍ക്ക് സംബന്ധിച്ച ചോദ്യങ്ങള്‍ക്കു സര്‍ക്കാര്‍ സഭയില്‍ മറുപടി നല്‍കിയില്ല. വിദഗ്ധ സമിതിയുടെ അന്വേഷണ പരിധിയില്‍ വാട്ടര്‍ തീം പാര്‍ക്കും ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
പിവി അൻവർ എംഎൽഎയുടെ പാർക്കിനും ക്വാറിക്കും പ്രവർത്തന അനുമതി നൽകിയവർക്ക് എതിരെ കർശനമായ നടപടി വേണമെന്ന് എം.കെ മുനീർ എംഎൽഎ. ജലസംഭരണിക്ക് മുകളിൽ പാറ പൊട്ടിക്കുന്നുണ്ട്. വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടും നടപടിയെടുത്തിട്ടില്ലെന്നും മുനീർ ആരോപിച്ചു.
ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനം വൈകിയെന്ന് ആരോപിച്ച് നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അൻവറിന്‍റെ പാർക്കിലെ ഉരുൾപൊട്ടൽ മന്ത്രി മറച്ചുവെച്ചെന്ന് പ്രതിപക്ഷം; ന്യൂസ് 18 വാർത്ത സഭയിൽ
Next Article
advertisement
കൃത്രിമ മഴ പെയ്യിക്കാൻ കഴിഞ്ഞില്ല; ഡൽഹിയിൽ ക്ലൗഡ് സീഡിങ് പരാജയം
കൃത്രിമ മഴ പെയ്യിക്കാൻ കഴിഞ്ഞില്ല; ഡൽഹിയിൽ ക്ലൗഡ് സീഡിങ് പരാജയം
  • ഡൽഹിയിൽ 1.2 കോടി രൂപ മുടക്കി നടത്തിയ കൃത്രിമ മഴ പരീക്ഷണം പരാജയപ്പെട്ടു.

  • വായു ഗുണനിലവാരം മോശമായ ഡൽഹിയിൽ ക്ലൗഡ് സീഡിംഗ് പരീക്ഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല.

  • പരീക്ഷണത്തെ വിമർശിച്ച് ആം ആദ്മി പാർട്ടി

View All
advertisement