ഷൗക്കത്തിന് എതിരായ പരാമർശം പിൻവലിച്ചാൽ അസോഷ്യേറ്റ് മെമ്പറാക്കാം: തീരുമാനം അൻവറിനെ അറിയിച്ചെന്ന് അടൂർ പ്രകാശ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
അനുയോജ്യമായ തീരുമാനം അൻവറെടുക്കുമെന്നാണ് കരുതുന്നതെന്നും അടൂർ പ്രകാശ്
നലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ആര്യാടൻ ഷൗക്കത്തിനെതിരായ പരാമര്‍ശം പിൻവലിച്ചാൽ യുഡിഎഫിൽ അസോഷ്യേറ്റ് മെമ്പറാക്കാമെന്ന മുന്നിണി യോഗത്തിലെ തീരുമാനം പിവി അൻവറിനെ അറിയിച്ചതായി അടൂർ പ്രകാശ് പറഞ്ഞു. പരാമർശങ്ങൾ പിൻവലിച്ച് യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ മുന്നണിയിൽ അസോഷ്യേറ്റ് മെമ്പറാക്കാമെന്ന് യുഡിഎഫ് യോഗത്തിൽ ഏകകണ്ഠമായി തീരുമാനമെടുത്തിരുന്നു. ഇക്കാര്യം അൻവറിനെ ടെലിഫോൺ വഴി അറിയിക്കുകയും ചെയ്തു. തുടർന്നും എല്ലാകാര്യങ്ങളിലും യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകണമെന്ന് അൻവറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് അനുയോജ്യമായ തീരുമാനം അൻവറെടുക്കുമെന്നാണ് കരുതുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.
യുഡിഎഫ് ആരെ സ്ഥാനാർത്ഥിയായി നിർത്തിയാലും പിന്തുണയ്ക്കുമെന്നായിരുന്നു അൻവർ ആദ്യം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഷൌക്കത്തിനെ സ്ഥാനാർത്ഥിയാക്കിയത്. ഇതിനിടെ അദ്ദേഹം യുഡിഎഫിന്റെ സ്ഥാനാര്‍ഥിക്ക് എതിരായി ചില കാര്യങ്ങള്‍ ഉന്നയിച്ചെന്നും അടൂർ പ്രകാശ് പറഞ്ഞു. അങ്ങനെ സ്ഥാനർത്ഥിക്കെതിരെ മോശം വർത്തമാനം പറയുന്നത് ശരിയല്ലെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുകയാണെന്നും അടൂർ പ്രാകാശ് പറഞ്ഞു.
ഓൺലൈനായാണ് യുഡിഎഫ് നേതാക്കളുടെ യോഗം നടന്നത്. തൃണമൂൽ കോൺഗ്രസിനെ നേരിട്ട് മുന്നണിയിലെടുക്കാനുള്ള പ്രയാസവും യോഗശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അടൂർ പ്രകാശ് പങ്കുവച്ചു.തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ എടുക്കാൻ എഐസിസിയുടെ അനുമതി വേണമെന്നാണ് ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിൽ കോൺഗ്രസ് എടുത്ത നിലപാട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 30, 2025 10:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷൗക്കത്തിന് എതിരായ പരാമർശം പിൻവലിച്ചാൽ അസോഷ്യേറ്റ് മെമ്പറാക്കാം: തീരുമാനം അൻവറിനെ അറിയിച്ചെന്ന് അടൂർ പ്രകാശ്