കൊച്ചി: ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതു സംബന്ധിച്ച പ്രതികരണത്തിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി പിവി അൻവർ എംഎൽഎ. കർണാടകയിലെ ബെൽത്തങ്ങാടിയിലെ ക്വാറിയിൽ പങ്കാളിത്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അൻവറിനെ ഇഡി വിളിപ്പിച്ചത്.
ഇതുസംബന്ധിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട്, “ഇന്ത്യ – പാകിസ്താൻ ഫുട്ബോൾ കളി ചർച്ച ചെയ്യാൻ വിളിപ്പിച്ചതാ, പറയാൻ സൗകര്യമില്ല” എന്നായിരുന്നു മൈക്ക് തട്ടിയുള്ള പ്രതികരണം.
മലപ്പുറം സ്വദേശിയായ പ്രവാസി എൻജിനീയർ സലിം ആണ് പരാതി നൽകിയത്. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ഇഡി ചോദ്യം ചെയ്തത്. ബെൽത്തങ്ങാടിയിലെ ക്വാറിയിൽ 10 ശതമാനം ഓഹരി പങ്കാളിത്തം നൽകാമെന്ന് വിശ്വസിപ്പിച്ച് 2012 ൽ 50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്നാണ് കേസ്.
ആദ്യം പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. സിവിൽ സ്വഭാവമുള്ള കേസ് ആണെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. തുടർന്നാണ് സലിം ഇ ഡിക്ക് പരാതി നൽകിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.