ഹർത്താലുകളുണ്ടാക്കുന്നവരല്ല, അത് അമർച്ച ചെയ്യാനാകാത്ത ഭരണകൂടമായിരിക്കും കേരളത്തെ നശിപ്പിക്കുക- നിസാൻ CIO

News18 Malayalam
Updated: January 3, 2019, 7:58 PM IST
ഹർത്താലുകളുണ്ടാക്കുന്നവരല്ല, അത് അമർച്ച ചെയ്യാനാകാത്ത ഭരണകൂടമായിരിക്കും കേരളത്തെ നശിപ്പിക്കുക- നിസാൻ CIO
  • Share this:
തിരുവനന്തപുരം: തുടരെയുള്ള ഹർത്താലുകൾക്കും പണിമുടക്കിനുമെതിരെ രൂക്ഷ വിമർശനവുമായി നിസാൻ ചീഫ് ഇൻഫർമേഷൻ ഓഫീസർ(CIO) ടോണി തോമസ്. കേരളത്തെ നശിപ്പിക്കുന്നത് ഹർത്താലിന് പിന്നിലുള്ള ദുഷ്ടശക്തികളായിരിക്കില്ല, എന്നാൽ അത് തടയാനോ അവസാനിപ്പിക്കാനോ സാധിക്കാത്ത ഭരണകൂടമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഹർത്തിലിനെതിരായ ടോണി തോമസിന്‍റെ വിമർശനം. ഹർ

തുടരെത്തുടരെയുള്ള ഹർത്താലുകൾ കേരളത്തിലെ ഐടി വ്യവസായത്തെയും വിനോദസഞ്ചാരമേഖലയെയും തകർക്കുമെന്നും ടോണി തോമസ് പറഞ്ഞു. കേരളത്തിന്‍റെ നിർമാണ സാധ്യതകളെ ഇതിനോടകം തകർത്തത് ട്രേഡ് യൂണിയനുകളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മാധ്യമപ്രവർത്തകർക്കെതിരെ വ്യാപക അക്രമം; ബിജെപി നേതാക്കളുടെ പത്രസമ്മേളനം ബഹിഷ്ക്കരിച്ചു

നിസാൻ ഡിജിറ്റൽ ഹബ് അടുത്തിടെയാണ് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങിയത്. നിസാന് പ്രവർത്തിക്കാൻ ആവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കുമെന്ന് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. എന്നാൽ തുടരെയുണ്ടാകുന്ന ഹർത്താലുകളും പണിമുടക്കുകളും കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ടോണി തോമസിന്‍റെ വിമർശനം.നിസാന് പിന്നാലെ ചില വൻകിട കമ്പനികൾ കേരളത്തിൽ നിക്ഷേപസാധ്യത തേടിയിരുന്നു. എന്നാൽ ഹർത്താലുകൾ ഇത്തരം കമ്പനികളെ പിന്നോട്ടുവലിക്കുമോയെന്ന ആശങ്ക സർക്കാരിനുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് നൂറോളം ഹർത്താലുകളാണ് അരങ്ങേറിയത്. ഇത് വൻകിട സോഫ്റ്റ് വെയർ കമ്പനികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഔട്ട് സോഴ്സിങ് ജോലികൾ ചെയ്യുന്ന കമ്പനികളെയാണ് ഹർത്താലുകൾ ബാധിക്കുന്നത്. ഈ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് കൂടുതൽ കമ്പനികൾ വരാൻ മടി കാണിക്കുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.
First published: January 3, 2019, 7:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading