വ്യാപക അക്രമം; ബിജെപി നേതാക്കളുടെ പത്രസമ്മേളനം ബഹിഷ്ക്കരിച്ചു

Last Updated:
തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് എതിരെ ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ മാധ്യമപ്രവർത്തകർക്ക് നേരെ വ്യാപക ആക്രമണം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളായി ഇരുപത്തിയഞ്ചോളം മാധ്യമപ്രവർത്തകർ ആക്രമണത്തിന് ഇരയായി. അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള തിരുവനന്തപുരത്തും ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ കോഴിക്കോടും നടത്തിയ വാർത്താസമ്മേളനം മാധ്യമ പ്രവർത്തകർ ബഹിഷ്കരിച്ചു. ജനം ടിവിയും ജന്മഭൂമിയും ഒഴികെ മറ്റൊരു മാധ്യമങ്ങളും ബിജെപി നേതാക്കളുടെ വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യാൻ എത്തിയില്ല. വാർത്താ സമ്മേളനം നടത്താൻ പ്രസ് ക്ളബ് അനുവദിക്കണമെന്ന ശബരിമല കർമ്മ സമിതി നേതാവ് കെ.പി ശശികലയുടെ ആവശ്യം കോട്ടയം പ്രസ് ക്ലബ് നിരസിച്ചു. കേരള ടെലിവിഷൻ ഫെ‍‍ഡറേഷനും പത്രപ്രവർത്തക യൂണിയനും ആക്രമണത്തെ അപലപിച്ചു.
ഹർത്താലിന് ആഹ്വാനം ചെയ്തവർ വിളിച്ചുചേർത്ത പത്ര സമ്മേളനങ്ങൾ ബഹിഷ്കരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആഹ്വാനം ചെയ്തിരുന്നു. ഹർത്താലിന് ആഹ്വാനം ചെയ്ത ശബരിമല കർമസമിതിയും പിന്തുണ പ്രഖ്യാപിച്ച ബി ജെ പിയും സംസ്ഥാനത്തുടനീളം മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയാണെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. സമരമുഖത്ത് റിപ്പോർട്ടിംഗിനെത്തുന്നവരെ വളഞ്ഞിട്ട് അസഭ്യം പറയുന്നതും കല്ലെറിഞ്ഞ് ഓടിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. മറ്റ് ജില്ലകളിലും ബഹിഷ്കരണ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കോഴിക്കോട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
advertisement
അതേസമയം സേവ് ശബരിമല പ്രവർത്തകർ ഡൽഹി കേരള ഹൗസിലേക്ക് നടത്തിയ പ്രതിഷേധത്തിനിടയിലും മാധ്യമപ്രവർത്തകർക്ക് മർദ്ദനമേറ്റു. ന്യൂസ് 18 ക്യാമറാമാൻ കെ.പി.ധനേഷിനെ കയ്യേറ്റം ചെയ്തു.ത മിഴ്നാട് റിപ്പോർട്ടർ സുചിത്രയുടെ ഫോൺ തകർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വ്യാപക അക്രമം; ബിജെപി നേതാക്കളുടെ പത്രസമ്മേളനം ബഹിഷ്ക്കരിച്ചു
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement