ഷാജിയുടെ കാര്യത്തിൽ സ്വീകരിച്ച നിലപാട് തന്നെ റസാഖിന്റെ കാര്യത്തിലും: സ്പീക്കർ

Last Updated:

'ഒരു മാസത്തിനുള്ളിൽ അനുകൂല വിധി ലഭിക്കുന്നില്ലെങ്കിൽ കാരാട്ട് റസാഖിനെതിരെയും കെ.എം. ഷാജിയുടെ കാര്യത്തിലെടുത്ത നടപടി തന്നെയാവും ഉണ്ടാവുക'

ദുബായ്: ഹൈക്കോടതി നിയമസഭാംഗത്വം റദ്ദാക്കിയപ്പോൾ കെ.എം. ഷാജിയുടെ കാര്യത്തിൽ എടുത്ത നിലപാട് തന്നെയായിരിക്കും കാരാട്ട് റസാഖിന്റെ കാര്യത്തിലും ഉണ്ടാവുകയെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.
നിയമപരമായ ഒരു ബാധ്യതയല്ലാതെ മറ്റൊരു കാരണവും ഇക്കാര്യത്തിൽ അന്ന് ഉണ്ടായിരുന്നില്ല. റസാഖിന്റെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ നൽകിയിട്ടുണ്ട്. സുപ്രീംകോടതിയിൽ പോകാൻ സമയമനുവദിച്ചിരിക്കുകയാണ്. ഈ ഒരു മാസത്തിനുള്ളിൽ അനുകൂല വിധി ലഭിക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന് എതിരെയും ഷാജിയുടെ കാര്യത്തിലെടുത്ത നടപടി തന്നെയാവും ഉണ്ടാവുകയെന്നും അദ്ദേഹം ദുബായിൽ പറഞ്ഞു.
ഷാജിക്ക് 15 ദിവസത്തേക്കാണ് സ്റ്റേ നൽകിയത്. പക്ഷേ, അതിനുള്ളിൽ അദ്ദേഹത്തിന് അനുകൂല വിധി നേടാനായില്ല. അതിനാൽ നിയമപരമായി അദ്ദേഹത്തെ സഭയിൽ വരാൻ അനുവദിക്കാൻ കഴിഞ്ഞില്ല. അതേ നിലപാട് ഇതിലും തുടരുമെന്നും സ്പീക്കർ പറഞ്ഞു. ഫെബ്രുവരി 15, 16 തിയതികളിൽ ദുബായിൽ നടക്കുന്ന ലോക കേരളസഭ മേഖലാ സമ്മേളനത്തിന്റെ ഒരുക്കങ്ങളുടെ അവലോകന യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു സ്പീക്കർ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷാജിയുടെ കാര്യത്തിൽ സ്വീകരിച്ച നിലപാട് തന്നെ റസാഖിന്റെ കാര്യത്തിലും: സ്പീക്കർ
Next Article
advertisement
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
  • IIFM ഭോപ്പാലിൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം

  • ഡിസംബർ 31 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാവസരം

  • CAT, XAT, MAT, CMAT സ്കോറുകൾ പരിഗണിച്ച് അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും

View All
advertisement