advertisement

വൈദ്യ പരിശോധന നടത്തിയില്ല; ഉദ്യോഗസ്ഥർക്ക് വീഴ്ച്ച; യു.പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസ് നിലനിൽക്കില്ലെന്ന് റിപ്പോർട്ട്

Last Updated:

യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് അടക്കം ഒമ്പത് പേരെയായിരുന്നു കേസില്‍ പ്രതി ചേര്‍ത്തത്

News18
News18
യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് അടക്കം ഏഴു പേർക്കെതിരെയുള്ള കഞ്ചാവ് കേസ് നിലനിൽക്കാൻ സാധ്യതയില്ലെന്ന് അസിസ്റ്റൻറ് എ്ക്സൈസ് കമ്മീഷണർറുടെ റിപ്പോർട്ട്. കനിവ് അടക്കം ഒമ്പത് പേരെയായിരുന്നു കേസില്‍ പ്രതി ചേര്‍ത്തത്. പ്രതികളിൽ കഞ്ചാവ് കണ്ടെടുത്ത രണ്ടുപേർക്കെതിരെ മാത്രമേ കേസ് നിലനിൽക്കുവെന്നും റിപ്പോർട്ടിൽ പറയുന്നു.
എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചെന്നും വൈദ്യ പരിശോധന നടത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എംഎൽഎ നൽകിയ പരാതിയിലാണ് അസിസ്റ്റൻറ് കമ്മീഷണർ എസ് അശോക് കുമാർ സംസ്ഥാന എക്സൈസ് കമ്മീഷണർക്ക് സപ്പോർട്ട് സമർപ്പിച്ചത്.
രക്തം, മുടി ,നഖം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് കഞ്ചാവ് വലിച്ചോ എന്ന പരിശോധന നടന്നിട്ടില്ല. കഞ്ചാവ് വലിച്ചത് ഉദ്യോഗസ്ഥർ ആരും കണ്ടിട്ടില്ല. ശ്വാസത്തിൽ നിന്ന് കഞ്ചാവിന്റെ ഗന്ധം വന്നെന്ന് പറയുന്നത് 7 പേർക്കെതിരെ കേസെടുക്കാൻ മതിയായ തെളിവല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.  അന്വേഷണത്തിന്റെ ഭാഗമായി കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരുടെയും സംഘത്തിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തിരുന്നു.
advertisement
എന്നാൽ എക്സൈസ്  ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്ക്  റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടില്ല. എക്സൈസ് കമ്മീഷണർ തുടർനടപടിഎടുക്കേണ്ടത്.കുട്ടനാട് എക്സൈസ് സംഘമാണ് കഴിഞ്ഞ ഡിസംബർ 28ന് യു പ്രതിഭയുടെ മകൻ കനിവ് അടക്കം 9 പേരെ തകഴിയിൽ നിന്ന് കഞ്ചാവുപയോഗിച്ചെന്ന പേരിൽ പിടി കൂടിയത്
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വൈദ്യ പരിശോധന നടത്തിയില്ല; ഉദ്യോഗസ്ഥർക്ക് വീഴ്ച്ച; യു.പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസ് നിലനിൽക്കില്ലെന്ന് റിപ്പോർട്ട്
Next Article
advertisement
രാഘവ് ചദ്ദക്കെതിരേ ആംആദ്മി പാർട്ടി; രാജ്യസഭ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്നും നീക്കി
രാഘവ് ചദ്ദക്കെതിരേ ആംആദ്മി പാർട്ടി; രാജ്യസഭ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്നും നീക്കി
  • ആം ആദ്മി പാർട്ടി രാഘവ് ഛദ്ദയെ രാജ്യസഭ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കി, അശോക് മിത്തലിനെ നിയമിച്ചു

  • ഛദ്ദയുടെ നീക്കം പാർട്ടിയിലെ ആഭ്യന്തര ഭിന്നതയും പ്രധാന അജണ്ടകളിൽ നിന്ന് വിട്ടുനിൽക്കലും കാരണം

  • പാർട്ടി കാരണം വെളിപ്പെടുത്തിയില്ലെങ്കിലും അച്ചടക്കലംഘനാരോപണങ്ങളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

View All
advertisement