10% സമുദായ ക്വാട്ട ന്യൂനപക്ഷസ്കൂളുകൾക്ക് മാത്രം; സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാവിരുദ്ധം; ഹൈക്കോടതി റദ്ദാക്കി
- Published by:Arun krishna
- news18-malayalam
Last Updated:
ജൂലൈ എഴിന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവാണ് ഹൈക്കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
തിരുവനന്തപുരം: ന്യൂനപക്ഷ സമുദായത്തിൽപെടാത്ത മാനേജ്‌മെൻറുകൾക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിൽ സമുദായ ക്വാട്ടയിൽ 10 ശതമാനം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നൽകണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ന്യൂനപക്ഷമല്ലാത്ത സമുദായങ്ങളുടെ സ്‌കൂളുകൾക്ക് അനുവദിച്ച പത്ത് ശതമാനം സമുദായ ക്വാട്ട ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് രാജ വിജയരാഘവനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹയർ സെക്കന്‍ഡറി പ്രവേശനത്തിന് 20 % മാനേജ്‌മെന്റ് കോട്ട അനുവദിച്ചതിന് പിന്നാലെ പിന്നോക്ക സമുദായ മാനേജ്‌മെന്റ് സ്‌ക്കൂളുകൾക്ക് 20 % സീറ്റിലും അല്ലാത്തവർക്ക് 10 % സീറ്റിലും ബന്ധപ്പെട്ട സമുദായക്കാരായ വിദ്യാർഥികൾക്ക് മെറ്റിറ്റ് സീറ്റുകളിലും സംവരണം അനുവദിക്കാനായിരുന്നു സർക്കാറിന്റെ ഉത്തരവ്.
ഈ രണ്ട് വിഭാഗത്തിലും പെടാത്ത സമുദായമേതെന്ന് പ്രഖ്യാപിക്കാതെ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് 20 % മാനേജ്‌മെന്റ് കോട്ടയിൽ ഒഴികെ മുഴുവൻ സീറ്റിലും ഓപ്പൺ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തണം എന്നും സർക്കാർ ഉത്തരവിട്ടിരുന്നു. ജൂലൈ എഴിന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവാണ് ഹൈക്കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
advertisement
2022 -23 പ്ലസ് വൺ പ്രവേശന പ്രോസ്പെക്ടസ് സർക്കാർ പുറത്തിറക്കിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് നിർദേശിച്ചിരുന്നു. ഈ ഉത്തരവും പ്രോസ്പെക്ടസും ചോദ്യം ചെയ്ത് നൽകിയ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത് . മാനേജ്മെന്‍റ് ക്വാട്ട എല്ലാ സ്കൂളുകളിലും 20 % മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും അതിലധികം വേണമെന്ന അവകാശ വാദം നിലനിൽക്കുന്നതല്ലെന്നുമായിരുന്നു സർക്കാർ നിലപാട്.
സർക്കാറിന്‍റെ നയപരമായ തീരുമാനമാണ്. അത് അംഗീകരിക്കാൻ മാനേജ്മെന്‍റുകൾ ബാധ്യസ്ഥരാണെന്നും സർക്കാർ വാദിച്ചു. എന്നാൽ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗമല്ലാത്ത മാനേജ്മെന്‍റുകൾ സംവരണ വിഭാഗക്കാരല്ലാത്ത വിദ്യാർഥികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് പത്ത് ശതമാനം സീറ്റിൽ പ്രവേശനം നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
advertisement
'സിറാജ് പത്രം പൂട്ടിക്കാൻ നോക്കി; സുന്നി-മുജാഹിദ് നേതാക്കളെ അറസ്റ്റ് ചെയ്യിക്കാൻ ശ്രമിച്ചു'; ജമാഅത്തെ ഇസ്ലാമിക്കെതിരെ കെടി ജലീൽ
കോഴിക്കോട്: മാധ്യമം വിവാദത്തിൽ ജമാഅത്തെ ഇസ്ലാമിക്ക് മറുപടിയുമായി കെ ടി ജലീൽ. സുന്നി, മുജാഹിദ് നേതാക്കളെ ഖത്തറിൽ അറസ്റ്റ് ചെയ്യിക്കാൻ ശ്രമിച്ചതായും ഖത്തറിൽ സിറാജ് പത്രം പൂട്ടിക്കാൻ ശ്രമിച്ചതായും ജലീൽ ആരോപിച്ചു. കേരളത്തിലെ മുസ്ലിം സംഘടനകൾ ഒന്നും മാധ്യമത്തിന് വേണ്ടി രംഗത്ത് വന്നില്ലെന്നും ജലീൽ ഫേസ്ബുക് പോസ്റ്റിൽ കെടി ജലീൽ പറയുന്നു.
advertisement
ജമാഅത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള ഗൾഫ് നാടുകളിൽ മാന്യമായ സമീപനം മറ്റു മലയാള പ്രസിദ്ധീകരണങ്ങളോട് എന്നെങ്കിലും മാധ്യമം സ്വീകരിച്ചിട്ടുണ്ടോ?കേരളത്തിലെ സമുന്നത സുന്നി നേതാവ് കുട്ടിഹസ്സൻ ഹാജിയെ ഖത്തറിൽ (വിദേശ മണ്ണിൽ) ജയിലിലടപ്പിച്ച നിങ്ങളോട് ലോകാവസാനം വരെ ഒരു സുന്നി പ്രവർത്തകൻ പൊറുക്കുമെന്ന് കരുതുന്നുണ്ടോ? പ്രമുഖ മുജാഹിദ് പണ്ഡിതൻ കെ ഉമർ മൗലവിയെ ഖത്തറിൽ അറസ്റ്റ് ചെയ്യിക്കാൻ ജമാത്തത്തെ ഇസ്ലാമി നടത്തിയ കളികൾ അറിയുന്നത് കൊണ്ടാണ് ഒരു മുജാഹിദ് നേതാവും നിങ്ങളുടെ രക്ഷക്കെത്താതിരുന്നത്.
advertisement
ഖത്തറിൽ സിറാജ് പൂട്ടിച്ചതിൽ മാധ്യമത്തിന്റെ കറുത്ത കരങ്ങൾ പ്രവർത്തിച്ചുവെന്ന ബോദ്ധ്യമല്ലേ ശൈഖുനാ എ.പി അബൂബക്കർ മുസ്ല്യാരുടെ അനുയായികളെ നിങ്ങളെ പ്രതിരോധിക്കുന്നതിൽ നിന്ന് തടഞ്ഞതെന്ന് കുറിപ്പിൽ ജലീൽ ചോദിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 28, 2022 2:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
10% സമുദായ ക്വാട്ട ന്യൂനപക്ഷസ്കൂളുകൾക്ക് മാത്രം; സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാവിരുദ്ധം; ഹൈക്കോടതി റദ്ദാക്കി