നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നിലപാട് മാറ്റേണ്ടത് സര്‍ക്കാരെന്ന് എന്‍.എസ്.എസ്

  നിലപാട് മാറ്റേണ്ടത് സര്‍ക്കാരെന്ന് എന്‍.എസ്.എസ്

  • Last Updated :
  • Share this:
   തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടി നല്‍കി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.

   നിലപാട് തിരുത്തേണ്ടതെന്ന് എന്‍.എസ്.എസ് അല്ല, സര്‍ക്കാരാണ്. എന്‍.എസ്.എസ് നിലപാട് തിരുത്തണമെന്ന കോടിയേരിയുടെ ഉപദേശം അപ്രസക്തമാണെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.

   വിശ്വാസികള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കം ഭൂരിപക്ഷവും അംഗീകരിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണനെ ഫോണില്‍ വിളിച്ച് ധരിപ്പിച്ചിരുന്നു.

   സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ വിശ്വാസികള്‍ക്കൊപ്പം എന്‍.എസ്.എസ് നില്‍ക്കുമെന്നും അന്ന് പറഞ്ഞിരുന്നെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

   ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് നിലപാട് തിരുത്തണമെന്നും വിശ്വാസത്തിന്റെ ഭാഗമായുള്ള വികാരത്തിനല്ല എന്‍.എസ്.എസ് അടിമപ്പെടേണ്ടതെന്നും കോടിയേരി പറഞ്ഞിരുന്നു.

   First published:
   )}