• HOME
 • »
 • NEWS
 • »
 • kerala
 • »
 • വൈക്കം സത്യഗ്രഹ ശതാബ്ദി; 'ആഘോഷ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കും; മന്നത്ത് പത്മനാഭന്റെ പാത പിന്തുടരും': NSS

വൈക്കം സത്യഗ്രഹ ശതാബ്ദി; 'ആഘോഷ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കും; മന്നത്ത് പത്മനാഭന്റെ പാത പിന്തുടരും': NSS

''സംഘാടകസമിതിയിൽ ഉൾക്കൊണ്ട് ആഘോഷങ്ങളിൽ പങ്കുചേരാനുള്ള സാഹചര്യമല്ല ഇപ്പോഴും നിലനിൽക്കുന്നത്''

 • Share this:

  കോട്ടയം: വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ എന്‍എസ്എസ് തീരുമാനം. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംഘാടകസമിതിയിൽ ഉൾക്കൊണ്ട് ആഘോഷങ്ങളിൽ പങ്കുചേരാനുള്ള സാഹചര്യമല്ല ഇപ്പോഴും നിലനിൽക്കുന്നത് എന്നുള്ളതുകൊണ്ട് നായർ സർവീസ് സൊസൈറ്റി അതിൽനിന്ന് ഒഴിഞ്ഞുമാറിനിന്നുകൊണ്ട് ശതാബ്ദിയാഘോഷത്തിൽ അഭിമാനംകൊള്ളാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

  ആഘോഷങ്ങൾ വൈക്കത്ത് ഏപ്രിൽ ഒന്നിന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന് ഉദ്ഘാടനം ചെയ്യും. വൈക്കം സത്യഗ്രഹം നടന്ന 603 ദിവസത്തെ അനുസ്മരിച്ചാണ്‌ പരിപാടികൾ.

  എൻഎസ്എസിന്റെ പ്രസ്താവന

  വൈക്കം സത്യാഗ്രഹത്തിനും ഗുരുവായൂർ സത്യാഗ്രഹത്തിനും തുടക്കമിട്ടത് ക്ഷേത്രത്തിനു സമീപമുള്ള പൊതുനിരത്തുകളിലൂടെയുള്ള സഞ്ചാരസ്വാതന്ത്യ്രത്തിനു വേണ്ടിയായിരുന്നു. എന്നാൽ മന്നത്തുപത്മനാഭൻ നേതൃത്വം ഏറ്റെടുത്തശേഷം പ്രസ്തുത സത്യാഗ്രഹങ്ങൾ, എല്ലാവിഭാഗം ജനങ്ങൾക്കും ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ളതായി മാറി. ഇതുവഴിയാണ് കേരളത്തിലെ നവോത്ഥാനസംരംഭങ്ങൾക്ക് തുടക്കം കുറിച്ചത്. വിപ്ലവാത്മകമായ ഈ സംരംഭങ്ങളിൽ മന്നത്തുപത്മനാഭന്റേതായ പങ്ക് എന്തായിരുന്നു എന്നുള്ളതിന് ചരിത്രം സാക്ഷിയാണ്.

  എന്നാൽ, ഇതു സംബന്ധിച്ച തുടർന്നുള്ള ചടങ്ങുകളിലൊക്കെ, മന്നത്തിനോടൊപ്പമുണ്ടായിരുന്നവർക്ക് നല്കിവരുന്ന പരിഗണന അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ സംഘടനയ്ക്കോ നല്കുന്ന കാര്യത്തിൽ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചിട്ടില്ല എന്നു മാത്രമല്ല, ബോധപൂർവം അവഗണിക്കുന്ന സമീപനമാണ് ഇന്നോളം ഉണ്ടായിട്ടുള്ളത്.

  Also Read- ബ്രഹ്മപുരത്ത് പുകയെരിച്ചത് സർക്കാരെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ; വേണ്ടി വന്നാൽ 500 കോടി പിഴ ചുമത്തും

  ഇതിനെതിരെ എന്തെങ്കിലും അവകാശവാദം ഉന്നയിക്കുന്നതിനോ പ്രതിഷേധിക്കുന്നതിനോ ആരുംതന്നെ ഇന്നോളം തയ്യാറായിട്ടില്ല.

  നവോത്ഥാനപ്രവർത്തനങ്ങൾകൊണ്ട് നമ്മുടെ നാടിനുണ്ടായ മാറ്റങ്ങളിൽ സന്തോഷിക്കുന്നത് നല്ലതുതന്നെ. അതിൽ ഏറ്റവും അർഹതപ്പെട്ടവർ അതിന്റെ ഗുണഭോക്താക്കളുമാണ്. അതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

  വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന് രൂപീകരിച്ചിട്ടുള്ള സംഘാടകസമിതിയിൽ വൈസ്ചെയർമാൻമാരിൽ ഒരാളായി എൻ. എസ്. എസ്സിനു വേണ്ടി ജനറൽ സെക്രട്ടറിയെ ഉൾപ്പെടുത്തിയതായി പത്രവാർത്ത കണ്ടു.

  സംഘാടകസമിതിയിൽ ഉൾക്കൊണ്ട് ആഘോഷങ്ങളിൽ പങ്കുചേരാനുള്ള സാഹചര്യമല്ല ഇപ്പോഴും നിലനിൽക്കുന്നത് എന്നുള്ളതുകൊണ്ട് നായർ സർവീസ് സൊസൈറ്റി അതിൽനിന്ന് ഒഴിഞ്ഞുമാറിനിന്നുകൊണ്ട് ശതാബ്ദിയാഘോഷത്തിൽ അഭിമാനംകൊള്ളാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ നവോത്ഥാനസംരംഭങ്ങളിൽ മന്നത്തുപത്മനാഭന്റെ പാത നായർ സർവീസ് സൊസൈറ്റി എന്നും പിന്തുടരുകതന്നെ ചെയ്യും.

  ഉദ്ഘാടനം ഏപ്രിൽ ഒന്നിന്

  വൈക്കം സത്യഗ്രഹത്തെ അനുസ്മരിച്ച് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ 603 ദിവസം നീളുന്ന ശതാബ്ദി ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനാണ് സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചത്. ആഘോഷങ്ങൾ വൈക്കത്ത് ഏപ്രിൽ ഒന്നിന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന് ഉദ്ഘാടനം ചെയ്യും. വൈക്കം സത്യഗ്രഹം നടന്ന 603 ദിവസത്തെ അനുസ്മരിച്ചാണ്‌ പരിപാടികൾ.

  Also Read- ഗവര്‍ണര്‍ക്കു തിരിച്ചടി; KTU സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്ത ചാൻസലറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

  സംസ്ഥാനതല ഉദ്ഘാടനവും സമാപനവും വൈക്കത്ത് നടക്കും. ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും മന്ത്രി സജി ചെറിയാൻ വർക്കിങ്‌ ചെയർമാനുമായി സംഘാടകസമിതി രൂപീകരിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, തോമസ് ചാഴികാടൻ എംപി, സി കെ ആശ എംഎൽഎ, വൈക്കം നഗരസഭാധ്യക്ഷ രാധിക ശ്യാം എന്നിവർ വൈസ് ചെയർമാൻമാരും ചീഫ് സെക്രട്ടറി ഡോ. വി പി ജോയി ജനറൽ കൺവീനറും സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി കൺവീനറുമാണെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു

  Published by:Rajesh V
  First published: