ന്യൂഡൽഹി: ബ്രഹ്മപുരം തീപിടിത്തത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ. ബ്രഹ്മപുരത്ത് പുകയെരിച്ചത് സർക്കാരെന്നാണ് ഹരിത ട്രൈബ്യൂണൽ വിമർശിച്ചു. പുകയുടെ മുഴുവൻ ഉത്തരവാദിത്തവും സർക്കാരിനാണ്. ജസ്റ്റിസ് ഗോയൽ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിമർശനം.
ഭരണ നിര്‍വഹണത്തിലെ വീഴ്ച്ചയാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത്. വേണ്ടി വന്നാൽ സർക്കാരിന് 500 കോടി പിഴ ചുമത്തുമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകി. ബ്രഹ്മപുരം തീപിടിത്തത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കുകയായിരുന്നു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Also Read- കൊച്ചിയിലെ അമ്ല മഴ? സാമ്പിൾ ശേഖരിക്കാതെ മലിനീകരണ നിയന്ത്രണ ബോർഡ്; കയ്യൊഴിഞ്ഞ് ദുരന്തനിവാരണ അതോറിറ്റി
ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചതായി സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് സ്വീകരിച്ച നടപടികളും സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം കൊച്ചിയിൽ പെയ്തത് ആസിഡ് മഴയാണെന്നും അല്ലെന്നും ഉള്ള വാദപ്രതിവാദങ്ങൾ കൊഴുക്കുമ്പോൾ മഴ വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡിന് ഗുരുതര വീഴ്ച.
ബ്രഹ്മപുരം തീപിടിത്തത്തിന്റെ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം പെയ്ത മഴയിൽ ആസിഡ് സാന്നിധ്യമുണ്ടെന്ന് പ്രചരണം ശക്തമായത്. എന്നാൽ ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ട മലിനീകരണ നിയന്ത്രണ ബോർഡ് ആദ്യമഴയുടെ സാമ്പിൾ ഒന്നും ശേഖരിച്ചില്ല. പ്രോട്ടോകോൾ പ്രകാരം സാമ്പിൾ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വാദം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.