രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ; ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല
- Published by:Nandu Krishnan
- news18-malayalam
Last Updated:
രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് സർവകലാശാലാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ വിസി ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു
തേഞ്ഞിപ്പാലം: രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് ഡി എസ് യു ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ. ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അമൽ ദേവ് 'നവലോക ക്രമത്തിനായുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട അനശ്വര രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്യുന്നു' എന്ന വാചകം ഉപയോഗിച്ചതാണ് നടപടിക്ക് കാരണമായത്.
രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് സർവകലാശാലാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ വിസി ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ചട്ടങ്ങൾക്ക് വിരുദ്ധമായ വാചകങ്ങൾ ഉപയോഗിച്ചാൽ അത് സത്യപ്രതിജ്ഞയായി അംഗീകരിക്കില്ലെന്ന് അദ്ദേഹം ഭാരവാഹികളെ നേരത്തെ തന്നെ അറിയിച്ചിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
Dec 19, 2025 4:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ; ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല










