ഇന്ന് പുലര്‍ച്ചെ ആറളം ഫാമിലാണ് കാട്ടാനയുടെ ചവിട്ടേറ്റ് സംഭംവം. ഫാമിലെ ഒന്നാം ബ്ലോക്കില്‍ കള്ള് ചെത്താന്‍ പോയപ്പോഴായിരുന്നു റിജേഷിനെ കാട്ടാന ചവിട്ടിയത്. മുപ്പതിലധികം കാട്ടാനകളാണ് ഫാമില്‍ സ്ഥിരമായി തമ്പടിക്കുന്നത്.
മൂന്നാറിൽ ട്രെക്കിങിന് എത്തിയ യുവാവ് പാറക്കെട്ടിൽ വീണ് മരിച്ചു
ഇടുക്കി: ട്രെക്കിങ്ങിനിടെ പാറക്കെട്ടിലേക്ക് കാൽ വഴുതി വീണ യുവാവ് മരിച്ചു. ചേലാട് സ്വദേശി വൈലിപ്പറമ്ബില്‍ ഷിബിനാണ് മരിച്ചത്. മൂന്നാര്‍ രണ്ടാംമൈല്‍ കരടിപ്പാറയില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവാവാണ് പാറക്കെട്ടില്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. കരടിപ്പാറയിൽ ട്രെക്കിങിന് എത്തിയതായിരുന്നു ഷിബിൻ ഉൾപ്പെട്ട പതിനേഴംഗ സംഘം. അപകടം നടന്ന ശേഷം ഷിബിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഷിബിന്‍ ഉള്‍പ്പെടുന്ന വിനോദ സഞ്ചാര സംഘം കഴിഞ്ഞ ദിവസമാണ് മൂന്നാറിൽ എത്തിയത്. രാത്രിയില്‍ കരടിപ്പാറക്ക് സമീപമായിരുന്നു ഇവര്‍ ടെന്‍റ് കെട്ടി താമസിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ചെ ഇവര്‍ താമസിച്ചിരുന്നതിന് സമീപമുള്ള പാറക്കെട്ടിലേക്ക് യുവാവും സുഹൃത്തും നടന്ന് പോയതായാണ് പോലീസ് നല്‍കുന്ന വിവരം. ട്രെക്കിങ് നടത്തുന്നതിനിടെ യുവാവ് കാൽ വഴുതി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.