Harbhajan Singh | 'എന്‍റെ തലയിൽ വൃഷ്ണം മുളച്ചതാണോയെന്ന് അവർ ചോദിച്ചു'; ഓസീസ് താരങ്ങളുടെ സ്ലെഡ്ജിങ്ങിനെക്കുറിച്ച് ഹർഭജൻ സിങ്
- Published by:Anuraj GR
- news18-malayalam
Last Updated:
ആന്ധ്രു സൈമണ്ട്സിനെ കുരങ്ങൻ എന്ന് വിളിച്ച് അധിക്ഷേപിച്ചതിന് അച്ചടക്ക നടപടി നേരിട്ട സംഭവത്തിൽ തെറ്റ് പറ്റിയിട്ടില്ലെന്ന് ഹർഭജൻ സിങ്
മുംബൈ: ഒരുകാലത്ത് എതിരാളികളെ വാക്ക് കൊണ്ട് അധിക്ഷേപിക്കുന്നവരിൽ കുപ്രസിദ്ധരായിരുന്നു ഓസ്ട്രേലിയൻ (Australia Cricket) കളിക്കാർ. എതിരാളികളെ അധിക്ഷേപിച്ച് മനോവീര്യം തകർക്കുകയെന്നതായിരുന്നു അവരുടെ തന്ത്രം. പലപ്പോഴും കളിക്കളത്തിൽ ഇത് എല്ലാ മര്യാദകളും ലംഘിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ, ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ ഹർഭജൻ സിങ് (Harbhajan Singh) ഓസീസ് താരങ്ങളുടെ സ്ലെഡ്ജിങിനെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുന്നു. 'എന്റെ തലയില്‍ വൃഷണം മുളച്ചതാണോ അതോ കെട്ടിവെച്ചതാണോ എന്ന് പറഞ്ഞ് അവര്‍ എന്റെ മതത്തേയും വിശ്വാസത്തേയും അപമാനിച്ചിരുന്നു'- എന്ന് ഹർഭജൻ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇത് കൂടാതെ ആന്ധ്രു സൈമണ്ട്സിനെ കുരങ്ങൻ എന്ന് വിളിച്ച് അധിക്ഷേപിച്ചതിന് അച്ചടക്ക നടപടി നേരിട്ട സംഭവത്തിലും ഹർഭജൻ പ്രതികരണം നടത്തി. ആ സംഭവത്തിൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു ഹർഭജൻ പറയുന്നത്. ഹിന്ദിയിൽ സംസാരിച്ച തന്‍റെ ഭാഷ മനസിലാക്കാതെ അവർ തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് ഭാജി പറഞ്ഞു. 'ഞാന്‍ 'തേരി മാ കി' എന്ന് ഹിന്ദിയില്‍ പറഞ്ഞത് അവര്‍ മങ്കി എന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. അതിന്റെ പേരില്‍ എനിക്കെതിരെ വംശീയാധിക്ഷേപത്തിന് പരാതി നല്‍കുകയും ചെയ്തു. പിന്നീട് അച്ചടക്ക നടപടികളും നേരിട്ടു'- ഹർഭജൻ പറഞ്ഞു.
advertisement
2008ലെ ബോര്‍ഡർ-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടയിലാണ് വിവാദങ്ങൾ ഉണ്ടായത്. അന്ന് കളിക്കളത്തിൽ ഹർഭജൻ സിങും ആന്ധ്രൂ സൈമണ്ട്സും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഹർഭജൻ കുരങ്ങൻ എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നായിരുന്നു സൈമണ്ട്സ് പരാതി നൽകിയത്. 'ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്നതിനെ പറ്റി ഒരു ധാരണയും ഉണ്ടായിരുന്നില്ല. എന്തിനാണ് ദേഷ്യപ്പെട്ടത് എന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു. ഞാൻ അങ്ങനെ സംസാരിച്ചിട്ടില്ല എന്നതിന് നിരവധി പേർ സാക്ഷിയുമായിരുന്നു. പക്ഷേ വിവാദത്തില്‍ അകപ്പെട്ടു'- ഹര്‍ഭജന്‍ പറയുന്നു. 'മതത്തെ അപമാനിച്ച് സംസാരിക്കുന്നത് കേട്ട് മിണ്ടാതിരിക്കാന്‍ എന്നെക്കൊണ്ട് സാധിച്ചില്ല. എന്നിട്ടും കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിക്കണ്ട എന്നു കരുതി ഞാന്‍ സംയമനം പാലിക്കുകയായിരുന്നു,' ഹര്‍ഭജന്‍ പറഞ്ഞു.
advertisement
'സ്വപ്ന ഹാട്രിക്കില്‍' ഈ മൂന്ന് താരങ്ങളെ പുറത്താക്കണം; ആഗ്രഹം വെളിപ്പെടുത്തി ഷഹീന്‍ അഫ്രീദി
ലോകകപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പ്പിച്ച കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ (ICC T20 World Cup 2021) ഇന്ത്യയെ തകര്‍ക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച താരമാണ് സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദി (Shaheen Afridi). ഈ വര്‍ഷത്തെ ഐസിസിയുടെ മികച്ച പുരുഷ താരമായി തെരഞ്ഞെടുക്കപ്പെട്ടതും അഫ്രീദിയായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ മുന്‍നിര ബാറ്റ്സ്മാന്‍മാരായ ഈ മൂന്ന് പേരെ പുറത്താക്കുന്ന തന്റെ 'സ്വപ്ന ഹാട്രിക്കി'നെക്കുറിച്ച് മനസ്സ് തുറക്കുകയാണ് പാക് താരം.
advertisement
ക്രിക് ഇന്‍ഫോയുടെ ചോദ്യോത്തര പരിപാടിയിലാണ് അഫ്രീദി താന്‍ ഹാട്രിക്കിലൂടെ പുറത്താക്കാന്‍ ആഗ്രഹിക്കുന്ന മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയെന്ന് തുറന്നു പറഞ്ഞത്. അത് മറ്റാരുമല്ല, ലോകകപ്പില്‍ പുറത്താക്കിയ രോഹിത് ശര്‍മയും കെ എല്‍ രാഹുലും വിരാട് കോഹ്ലിയും തന്നെയാണ്. ഇതില്‍ കരിയറിലെ ഏറ്റവും വിലമതിക്കുന്ന വിക്കറ്റ് ഏതായിരിക്കും എന്ന ചോദ്യത്തിന് കോഹ്ലി എന്നാണ് താരം പറഞ്ഞിരിക്കുന്ന മറുപടി.
advertisement
കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍പോലും തകര്‍ത്തത് പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ഷഹീന്‍ അഫ്രീദിയുടെ ഓപ്പണിംഗ് സ്‌പെല്ലായിരുന്നു. ആദ്യ രണ്ടോവറില്‍ തന്നെ രോഹിത് ശര്‍മയെയും കെ എല്‍ രാഹുലിനെയും മടക്കിയ അഫ്രീദി അര്‍ധസെഞ്ചുറി നേടിയ വിരാട് കോഹ്ലിയെയും കളിയുടെ അവസാനം പുറത്താക്കി. മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനോട് തോല്‍വി വഴങ്ങിയത്
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 30, 2022 7:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Harbhajan Singh | 'എന്‍റെ തലയിൽ വൃഷ്ണം മുളച്ചതാണോയെന്ന് അവർ ചോദിച്ചു'; ഓസീസ് താരങ്ങളുടെ സ്ലെഡ്ജിങ്ങിനെക്കുറിച്ച് ഹർഭജൻ സിങ്