Accident | തൃശൂരിൽ ആംബുലൻസ് KSRTC ബസിലിടിച്ചു; ഒരുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ശ്വാസതടസുണ്ടായ ഇരട്ടക്കുഞ്ഞുങ്ങളുമായി ആംബുലൻസിൽ പോകുമ്പോഴായിരുന്നു അപകടം.
തൃശൂർ: വടക്കാഞ്ചരി മുളങ്കുന്നത്തുകാവിൽ ആംബുലൻസ് കെഎസ്ആർടിസി ബസിലിടിച്ച് ഒരുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ശ്വാസതടസുണ്ടായ ഇരട്ടക്കുഞ്ഞുങ്ങളുമായി ആംബുലൻസിൽ പോകുമ്പോഴായിരുന്നു അപകടം. മംഗലം സ്വദേശി ഷെഫീഖ്-അൻഷിദ ദമ്പതികളുടെ മകനാണ് മരിച്ചത്.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ആംബുലൻസിന്റെ മുൻഭാഗം അപകടത്തിൽ തകർന്നു. പരിക്കേറ്റ രണ്ടാമത്തെ കുട്ടിയെയും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കെഎസ്ആർടിസി ബസിന് മുന്നിൽ തെന്നിവീണ ബൈക്ക് യാത്രികനെ രക്ഷിക്കാൻ ഡ്രൈവർ സഡൻ ബ്രേക്കിട്ടു. പിന്നാലെ എത്തിയ ആംബുലൻസ് കെഎസ്ആർടിസി ബസിലിടിക്കുകയായിരുന്നു.
Accident | തൃശൂരിൽ മദ്യപിച്ച് കാറോട്ട മത്സരത്തിനിടെ അപകടം; ഒരാൾ മരിച്ചു; നാലു പേർക്ക് പരിക്ക്
തൃശൂര്‍: മദ്യപിച്ച് കാറോട്ടം മത്സരം നടത്തുന്നതിനിടെ അപകടം. തൃശൂർ കൊട്ടേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. മത്സരയോട്ടത്തിനിടെ കാറുകളിലൊന്ന് ടാക്സിയിൽ ഇടിക്കുകയായിരുന്നു. ടാക്സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ നില ഗുരുതരമാണ്.
advertisement
ഗുരുവായൂർ സന്ദർശനത്തിന് ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. പോട്ടൂരിൽ വെച്ച് മഹിന്ദ്ര ഥാറും ബിഎംഡബ്ല്യൂ കാറും തമ്മിലുള്ള മത്സരയോട്ടത്തിനിടെയാണ് ഥാർ ടാക്സിയിലേക്ക് ഇടിച്ച് കയറിയത്. മരിച്ചയാളുടെ ഭാര്യ, മകൾ, ടാക്സി ഡ്രൈവർ എന്നിവരുൾപ്പെടെ 4 പേർക്കാണ് ഗുരുതരമായി പരുക്കേറ്റത്.
ഥാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു. അപകടമുണ്ടാക്കിയ കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിഎംഡബ്ല്യൂ കാർ നിർത്താതെ പോയി. കാറിലുണ്ടായിരുന്ന ഷെറിൻ എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ അപകടം നടന്നയുടനെ ഓടി രക്ഷപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 21, 2022 8:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Accident | തൃശൂരിൽ ആംബുലൻസ് KSRTC ബസിലിടിച്ചു; ഒരുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു










