മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ ലക്ഷണങ്ങൾ; 68 കാരനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി
- Published by:Sarika KP
- news18-malayalam
Last Updated:
നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന 68 കാരനെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.
കോഴിക്കോട്: മലപ്പുറത്ത് ഒരാൾക്കുകൂടി നിപ ലക്ഷണം. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് നിപ രോഗ ലക്ഷണം കണ്ട ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശി 68 വയസുകാരനെയാണ് മാറ്റിയത് .
മരിച്ച കുട്ടിയുമായി സമ്പർക്കമില്ല. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന 68 കാരനെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. ഇയാളുടെ സാംപിളുകൾ വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സാംപിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് വീണ്ടും നിപാ മരണം സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 246 പേരാണ് ഇപ്പോള്‍ സമ്പര്‍ക്കപട്ടികയിലുള്ളത്. അതില്‍ 63 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണ്. സമ്പര്‍ക്ക പട്ടികയിലുള്ള ഒരാള്‍ക്ക് വൈറല്‍ പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈറിസ്‌ക് വിഭാഗത്തിലെ രണ്ട് പേര്‍ക്ക് നിപ ലക്ഷണമുണ്ട്. നാല് പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള എല്ലാവരുടേയും സാമ്പിളുകള്‍ ആദ്യമെടുക്കുമെന്നും മന്ത്രി പറഞ്ഞു. അതില്‍ തന്നെ രോഗലക്ഷണങ്ങളുള്ളവരുടെ ആദ്യമെടുക്കും. ശേഷം രോഗലക്ഷണമില്ലാത്തവരുടെ സാമ്പിള്‍ എടുക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
July 21, 2024 2:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ ലക്ഷണങ്ങൾ; 68 കാരനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി