Madhu murder case| തുടരുന്ന കൂറുമാറ്റം; അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി
- Published by:Naseeba TC
- news18-malayalam
Last Updated:
മധുവിനെ പിടികൂടാൻ വനത്തിലേക്ക് പോകുന്നത് കണ്ടുവെന്നായിരുന്നു വീരൻ നേരത്തെ നൽകിയ മൊഴി
പാലക്കാട്: അട്ടപ്പാടി മധുക്കേസിൽ കൂറുമാറ്റം തുടരുന്നു. ഇരുപത്തിയൊന്നാം സാക്ഷി വീരനാണ് ഇന്ന് കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറുന്നവരുടെ എണ്ണം പതിനൊന്നായി. മധുവിനെ പിടികൂടാൻ വനത്തിലേക്ക് പോകുന്നത് കണ്ടുവെന്നായിരുന്നു വീരൻ നേരത്തെ പൊലീസിന് നൽകിയിരുന്ന മൊഴി. എന്നാൽ ഇക്കാര്യം വീരൻ കോടതിയിൽ നിഷേധിച്ചു.
മുക്കാലി സ്വദേശി സുരേഷ് മാത്രമാണ് മധുവിനെ മർദ്ദിക്കുന്നത് കണ്ടതായി കോടതിയിൽ സാക്ഷി പറഞ്ഞത്. ഇന്നലെ ഇരുപതാം സാക്ഷി മരുതനും കേസിൽ കൂറുമാറിയിരുന്നു. മധുവിനെ വനത്തിൽ നിന്നും പിടിച്ചുകൊണ്ടു വരുന്നത് കണ്ടതായി മരുതൻ പൊലീസിൽ മൊഴി നൽകിയിരുന്നു. ഇക്കാര്യം മരുതൻ ഇന്നലെ കോടതിയിൽ നിഷേധിച്ചു.
കേസിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ മുക്കാലി സ്വദേശി അബ്ബാസിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
advertisement
ജൂലൈ 22 ന് അബ്ബാസ് മധുവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് അമ്മ മല്ലിയുടെ പരാതി. കേസിൽ നിന്ന് പിൻമാറണമെന്നും ഇല്ലെങ്കിൽ ജീവനോടെ ഉണ്ടാവില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി ഹർജിയിൽ പറയുന്നു. പിന്മാറിയാല്‍ നാല്‍പ്പത് ലക്ഷത്തിലധികം രൂപയുടെ വീട് വാങ്ങിത്തരാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തതായും പരാതിയിലുണ്ട്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ജൂലൈ 23 ന് അഗളി ഡിവൈഎസ്പിക്ക് പരാതി നൽകിയെങ്കിലും ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് മധുവിന്റെ അമ്മ മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹര്‍ജിയില്‍ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 03, 2022 12:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Madhu murder case| തുടരുന്ന കൂറുമാറ്റം; അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി