advertisement

'40 ലക്ഷത്തിന്‍റെ വീട് വാങ്ങിത്തരാം; കേസിൽനിന്ന് പിൻമാറണം, ഇല്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ല'; മധുവിന്‍റെ കുടുംബത്തിന് ഭീഷണി

Last Updated:

മുക്കാലിയിലെ അബ്ബാസ് എന്നയാൾ ജൂലൈ 22 ന് മധുവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് മധുവിന്റെ അമ്മ മല്ലിയുടെ പരാതി

Madhu case
Madhu case
പാലക്കാട്: അട്ടപ്പാടിയിൽ ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ക്ക് നിരന്തര ഭീഷണി. ഇതേക്കുറിച്ച് അന്വേഷിക്കമെന്ന ആവശ്യം ശക്തമാകുന്നു. അതിനിടെ മധുവിന്റെ അമ്മ മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇതുസംബന്ധിച്ച് നല്‍കിയ ഹർജി തിങ്കളാഴ്ച മധു കേസിന്റെ വിചാരണ നടക്കുന്ന കോടതിയില്‍ തന്നെ നല്‍കാന്‍ ജഡ്ജി നിര്‍ദേശം നൽകി. ഈ വിഷയത്തില്‍ അഗളി ഡിവൈഎസ്പിക്ക് ഈ മാസം 23ന് പരാതി നല്‍കിയെങ്കിലും അന്വേഷണമുണ്ടായില്ലെന്നാണ് മധുവിന്‍റെ ബന്ധുക്കൾ പറയുന്നത്. ഇതേത്തുടർന്നാണ് ഇവർ കോടതിയിൽ ഹർജി നൽകിയത്.
മുക്കാലിയിലെ അബ്ബാസ് എന്നയാൾ ജൂലൈ 22 ന് മധുവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് മധുവിന്റെ അമ്മ മല്ലിയുടെ പരാതി. കേസിൽ നിന്ന് പിൻമാറണമെന്നും ഇല്ലെങ്കിൽ ജീവനോടെ ഉണ്ടാവില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി ഹർജിയിൽ വ്യക്തമാക്കുന്നു. അട്ടപ്പാടിയിൽ ആദിവാസികൾ കൊല്ലപ്പെടുന്നത് പുതിയ കാര്യമല്ലെന്നും അവരുടെയൊക്കെ കുടുംബങ്ങൾ സ്വസ്ഥമായി ജീവിക്കുന്നത് കാണുന്നില്ലെ എന്നും അബ്ബാസ് ചോദിച്ചു. കേസില്‍ നിന്ന് പിന്മാറിയാല്‍ നാല്‍പ്പത് ലക്ഷത്തിലധികം രൂപയുടെ വീട് വാങ്ങിത്തരാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തതായും പരാതിയിലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജൂലൈ 23 ന് അഗളി ഡിവൈഎസ്പിക്ക് പരാതി നൽകിയെങ്കിലും ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
advertisement
മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മധുവിന്‍റെ അമ്മ ഹര്‍ജി നൽകിയത്. എന്നാൽ മധു കേസിന്റെ വിചാരണ നടക്കുന്ന പട്ടികജാതി പട്ടികവര്‍ഗ കോടതിയില്‍ തന്നെ സമര്‍പ്പിക്കാനാണ് ജഡ്ജി നിര്‍ദേശിച്ചത്. തിങ്കളാഴ്ച പരാതി കോടതിക്ക് കൈമാറും. ഭീഷണിപ്പെടുത്തിയ അബ്ബാസിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ അഗളി പൊലീസിനോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിൽ ആവശ്യപ്പെടുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'40 ലക്ഷത്തിന്‍റെ വീട് വാങ്ങിത്തരാം; കേസിൽനിന്ന് പിൻമാറണം, ഇല്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ല'; മധുവിന്‍റെ കുടുംബത്തിന് ഭീഷണി
Next Article
advertisement
'രാഹുലിന് തെറ്റി; മോദിയായിരുന്നു ശരി'; പശ്ചിമേഷ്യൻ സംഘർഷത്തിൽ രാഹുലിനെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കൾ
'രാഹുലിന് തെറ്റി; മോദിയായിരുന്നു ശരി'; പശ്ചിമേഷ്യൻ സംഘർഷത്തിൽ രാഹുലിനെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കൾ
  • പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇന്ത്യയുടെ നയതന്ത്ര നിലപാടിനെ രാഹുൽ ഗാന്ധി വിമർശിച്ചെങ്കിലും

  • മുതിർന്ന കോൺഗ്രസ് നേതാക്കൾ മോദി സർക്കാരിന്റെ സമീപനത്തെ പ്രശംസിച്ച് രാഹുലിൽ നിന്നും വ്യത്യസ്തം

  • എൽപിജി ക്ഷാമം സംബന്ധിച്ച പാർട്ടി ഹൈക്കമാൻഡിന്റെ വാദം കമൽനാഥ് തള്ളി, യഥാർത്ഥത്തിൽ ക്ഷാമമില്ല

View All
advertisement