ജേക്കബ് തോമസ് പുറത്തു നിൽക്കാൻ തുടങ്ങിയിട്ട് ഒരു വർഷം
Last Updated:
തിരുവനന്തപുരം : ഡിജിപി ജേക്കബ് തോമസ് സസ്പെൻഷനിലായിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ പരസ്യ വിമർശനം ഉന്നയിച്ചതിന്റെ പേരിലാണ് ഐഎംജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ കേന്ദ്രാനുമതിയില്ലാതെ ഇത്തരമൊരു നടപടിയുണ്ടായതിന്റെ പേരിൽ ചോദ്യങ്ങളും ഉയർന്നു.
പിന്നാലെ സർക്കാർ അനുമതിയില്ലാതെ പുസ്തകം എഴുതിയതിന് മുൻ വിജിലൻസ് ഡയറക്ടർ വീണ്ടും സസ്പെൻഷനിലായി. സർവീസിലിരിക്കെ പുസ്തകം എഴുതിയതിൽ പെരുമാറ്റചട്ടലംഘനം നടന്നു എന്നാരോപിച്ചായിരുന്നു സസ്പെൻഷൻ.
സസ്പെൻഷൻ ചോദ്യം ചെയ്ത് ജേക്കബ് തോമസ് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം ജേക്കബ് തോമസിന്റെ സസ്പെൻഷൻ നീട്ടണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 20, 2018 8:26 AM IST


