Online Class | ക്ലാസെടുത്ത് സായി ടീച്ചർ താരമായി; പക്ഷേ ശമ്പളമില്ല
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഒരു മാസം മുൻപ് പങ്കുവച്ച കുറിപ്പിലാണ് അംഗീകാരം കാത്തിരിക്കുന്ന എയ്ഡഡ് സ്കൂൾ അധ്യാപികയാണ് താനെന്ന് സായി വ്യക്തമാക്കിയിരിക്കുന്നത്.
തിരുവനന്തപുരം: അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഒന്നാം ക്ലാസുകാരെ പഠിപ്പിക്കാൻ ഓൺലൈനായെത്തി താരമായി മാറിയ ടീച്ചറാണ് സായി ശ്വേത. എന്നാൽ സർവീസിൽ കയറി ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് ടീച്ചർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്. ഒരു മാസം മുൻപ് പങ്കുവച്ച കുറിപ്പിലാണ് അംഗീകാരം കാത്തിരിക്കുന്ന എയ്ഡഡ് സ്കൂൾ അധ്യാപികയാണ് താനെന്ന് സായി വ്യക്തമാക്കിയിരിക്കുന്നത്.
ഏപ്രിൽ 29 നാണ് ടീച്ചർ ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ക്ലാസെടുത്ത് താരമായതിനു പിന്നാലെ ടീച്ചറിന്റെ ഫേസ്ബുക്ക് പ്രഫൈൽ കുത്തിപ്പൊക്കിയവരാണ് ഇക്കാര്യവും ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നത്.
തനിക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും എന്നാൽ നൃത്തം പഠിപ്പിച്ച് ലഭിച്ച തുക മഹാമാരിക്കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നുവെന്നുമുള്ള കുറിപ്പാണ് ടീച്ചർ പങ്കുവച്ചിരിക്കുന്നത്.
"അഭിമാനത്തോടെ പറയട്ടെ, ഞാനും അധ്യാപികയാണ്. എയ്ഡഡ് സ്കൂളിൽ അംഗീകാരം കാത്തിരിക്കുന്നു. ശമ്പളം എന്നെങ്കിലും കിട്ടും എന്ന പ്രതീക്ഷയിൽ. എങ്കിലും ഈ മഹാമാരിയുടെ സാഹചര്യത്തിൽ ഞാൻ നൃത്തം പഠിപ്പിച്ചു സ്വരൂപിച്ച തുക ഞാനും സർക്കാരിലേക്കു നൽകുന്നു. പൂർണ്ണമനസ്സോടെ.. സായി ശ്വേത ദിലീ."- ഇതായിരുന്നു ടീച്ചറുടെ കുറിപ്പ്.
advertisement
advertisement
പൂച്ചകളുമായിട്ടാണ് ഒന്നാംക്ലാസിലെ കുട്ടികളെ കാണാൻ സായി ടീച്ചർ ഇന്നലെ എത്തിയത്. ഇൗണത്തിൽ താളത്തിൽ കൊഞ്ചിച്ച് കുഞ്ഞുങ്ങളെ തൊടാതെ തൊട്ട് ടീച്ചർ ക്ലാസ് പൂർത്തിയാക്കി. പിന്നാലെ അഭിനന്ദനങ്ങളുടെ പ്രവാഹം. ടീച്ചറുടെ ക്ലാസ് ടിവിയിലൂടെ കേട്ടിരുന്നത് കുഞ്ഞുങ്ങൾ മാത്രമായിരുന്നില്ല. ആ അനുഭവം സായി ശ്വേത എന്ന കോഴിക്കോട്ടുകാരി മനോരമ ന്യൂസിനോട് പറഞ്ഞത് ഇങ്ങനെ:
നിലവിൽ ചോമ്പാല സബ് ജില്ലയിലെ എൽപി സ്കൂൾ അധ്യാപികയാണ് സായി. കഴിഞ്ഞ വർഷമാണ് അധ്യാപികയായത്. അധ്യാപനത്തിനു പുറമെ ടിക്ടോക് വിഡിയോകളിലും ടീച്ചർ പ്രത്യക്ഷപ്പെടാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 02, 2020 4:18 PM IST