'തങ്കുപൂച്ചേ... മിട്ടു പൂച്ചേ', മലയാളത്തേ മുഴുവൻ ഒന്നാംക്ലാസിലിരുത്തിയ ടീച്ചറിതാ

Last Updated:

കുഞ്ഞുമക്കളെ കൊഞ്ചിച്ചും അവരോട് സംസാരിച്ചും കഥ പറഞ്ഞുമാണ് ടീച്ചർ ക്ലാസ് പൂർത്തിയാക്കിയത്. ക്ലാസ് കഴിഞ്ഞപ്പോഴേക്കും അഭിനന്ദനപ്രവാഹം ആയിരുന്നു.

കോഴിക്കോട്: മിട്ടു പൂച്ചേ എന്ന് നീട്ടി വിളിക്കാത്തവരായി ആരും തന്നെ ഇന്ന് കേരളത്തിൽ ഉണ്ടാകില്ല. കാരണം, സായി ടീച്ചർ പറഞ്ഞു തരുന്നത് കേൾക്കുമ്പോൾ എത്ര പ്രായമായവരും ഒന്ന് നീട്ടിവിളിക്കും. അത്ര മനോഹരമായാണ് ഒന്നാം ക്ലാസിലേക്ക് പുതിയതായി എത്തിയ കുരുന്നുകളെ ടീച്ചർ സ്വീകരിച്ചത്.
അതേസമയം, ടീച്ചറുടെ ക്ലാസിലെ കുട്ടികളെല്ലാം അവരവരുടെ വീടുകളിൽ ആയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടഞ്ഞുതന്നെ കിടക്കുകയാണ്. എന്നാൽ, കുട്ടികളുടെ പഠനം മുടക്കാൻ സർക്കാർ അനുവദിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈൻ സ്കൂൾ തുറന്നതും പഠനം ആരംഭിച്ചതും.
You may also like:ടോം ജോസ് പടിയിറങ്ങി; പുതിയ ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ചുമതലയേറ്റു [NEWS]പാചക വാതക വില വര്‍ധിപ്പിച്ചു; വീട്ടുപയോഗത്തിനുള്ള സിലിണ്ടറിന്‌ 597 രൂപ [NEWS] ഓൺലൈൻ ക്ലാസുകൾക്കൊപ്പം പാഠപുസ്തകങ്ങളും വീടുകളിലേക്ക് [NEWS]
ജൂൺ ഒന്നിന് പുത്തൻ ഉടുപ്പിട്ട്, പുതിയ ബാഗും കുടയുമൊക്കെയായി സ്കൂളിലേക്ക് പോകുന്നതിനു പകരം ഇത്തവണ എല്ലാവരും ടിവിയുടെ മുമ്പിലേക്കാണ് എത്തിയത്. ഒന്നാം ക്ലാസിലെ ആദ്യദിവസമാണ് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത്. മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥയുമായിട്ടാണ് സായി ടീച്ചർ ഒന്നാംക്ലാസിലെ കൊച്ചു കൂട്ടുകാരുടെ മുമ്പിലേക്ക് എത്തിയത്.
advertisement
കുഞ്ഞുമക്കളെ കൊഞ്ചിച്ചും അവരോട് സംസാരിച്ചും കഥ പറഞ്ഞുമാണ് ടീച്ചർ ക്ലാസ് പൂർത്തിയാക്കിയത്. ക്ലാസ് കഴിഞ്ഞപ്പോഴേക്കും അഭിനന്ദനപ്രവാഹം ആയിരുന്നു. സോഷ്യൽ മീഡിയയിൽ ടീച്ചർ വൈറലായി. സായി ടീച്ചറുടെ ക്ലാസ് ഒന്നാം ക്ലാസുകാർ മാത്രമല്ല കേരളം മുഴുവൻ വീണ്ടും വീണ്ടും കേട്ടു.
കോഴിക്കോടുകാരിയായ ശ്വേത ടീച്ചർ ചോമ്പാല ഉപജില്ലയിലെ എൽ പി സ്കൂൾ അധ്യാപികയാണ്. അധ്യാപക ജീവിതം തുടങ്ങിയത് കഴിഞ്ഞവർഷം. രണ്ടാം ക്ലാസുകാർക്ക് ആയിരുന്നു കഴിഞ്ഞവർഷം ക്ലാസെടുത്തത്. ഇത്തവണ ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ഓൺലൈൻ ആയി ക്ലാസെടുക്കാൻ അവസരം കിട്ടി. ആ ക്ലാസ് മലയാളക്കര മുഴുവൻ കാണുകയും ചെയ്തു.
advertisement
അത്യാവശ്യം ഡാൻസൊക്കെ ചെയ്യാറുള്ള സായിടീച്ചർ ടിക് ടോക് വീഡിയോകളും ചെയ്യാറുണ്ട്. ഭർത്താവ് ദിലീപ് ഗൾഫിലാണ്. വിക്ടേഴ്സ് ചാനലിൽ ആഴ്ചയിൽ രണ്ടു ദിവസമാണ് ക്ലാസുകളുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തങ്കുപൂച്ചേ... മിട്ടു പൂച്ചേ', മലയാളത്തേ മുഴുവൻ ഒന്നാംക്ലാസിലിരുത്തിയ ടീച്ചറിതാ
Next Article
advertisement
പരസ്യംകണ്ട് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച തിരുമ്മല്‍ വൈദ്യൻ അറസ്റ്റിൽ
പരസ്യംകണ്ട് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച തിരുമ്മല്‍ വൈദ്യൻ അറസ്റ്റിൽ
  • തിരുമല്‍ വൈദ്യൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി, ഇയാൾക്ക് 54 വയസ്സാണ്.

  • സോഷ്യൽ മീഡിയയിൽ പരസ്യം കണ്ട് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

  • കരുനാഗപ്പള്ളി പൊലീസിന് ലഭിച്ച പരാതിയിൽ തിരുമൽ വൈദ്യൻ അറസ്റ്റിൽ, റിമാൻഡ് ചെയ്തു.

View All
advertisement