പത്തനംതിട്ട: ഓൺലൈൻ ദർശനം ശബരിമലയിലെ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും യോജിച്ചതല്ലെന്ന് ശബരിമല തന്ത്രി
കണ്ഠര് രാജീവര്. ശബരിമല തീർത്ഥാടനനവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ വിദഗ്ധ സമിതി നിർദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ തിരുപ്പതി മോഡൽ ഓൺലൈൻ ദർശനമാകാമെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു.
Also Read-
'അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കണം; ഏകപക്ഷീയ തീരുമാനങ്ങൾ പുനഃപരിശോധിക്കണം': ഹിന്ദുസംഘടനകൾശബരിമല ദർശനം ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും മാറ്റമുണ്ടാക്കാത്തതരത്തിലുള്ളതാകണമെന്ന് പന്തളം കൊട്ടാരം വ്യക്തമാക്കി. ശബരിമല തീർത്ഥാടനം എന്നത് ഒരു ദർശന പദ്ധതിയാണ്. ഇതുമാറ്റിമറിക്കാൻ പന്തളം കൊട്ടാരവും ഭക്തരും തയാറല്ലെന്ന് നിർവാഹക സംഘം പ്രസിഡന്റ് പി ജി ശശികുമാർ വർമ പറഞ്ഞു.
Also Read-
ശബരിമല: തിരുപ്പതി മോഡൽ ഓൺലൈൻ ദർശനത്തിന് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറിയുടെ സമിതിശബരിമലയിൽ ആചാരങ്ങൾ ലംഘിക്കാനുള്ള ഒരു നീക്കവും അനുവദിക്കാനാവില്ലെന്ന് ഹിന്ദു ഐക്യവേദി. ഓണ്‍ലൈൻ ദർശനമെന്നത് വരുംവര്‍ഷങ്ങളിൽ തീർത്ഥാടകരെ ശബരിമലയിൽ നിന്ന് അകറ്റിനിർത്താനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ്. ഇത് അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് പ്രതികരിച്ചു.
Also Read-
ശബരിമല ദർശനത്തിന് ഒരുദിവസം 1000 പേർ ; കാനനപാത ഇല്ല; വിദഗ്ധ സമിതി നിർദേശം ഇങ്ങനെശബരിമലയിൽ ഓൺലൈൻദർശനമെന്ന ആലോചന വരുമാനം മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് അയ്യപ്പസേവാ സമാജം. കോവിഡ് കാലത്ത് വരുമാനത്തിലുണ്ടായ കുറവ് ഓൺലൈൻ ദർശനം വഴി നേടാമെന്ന കണക്കുകൂട്ടലാണ് ഇരുകൂട്ടർക്കുമുള്ളതെന്ന് അയ്യപ്പ സേവാസമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് പറഞ്ഞു.
ശബരിമലയുടെയും തീർത്ഥാടകരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ടായിരിക്കണം അടുത്ത മണ്ഡലക്കാല തയ്യാറെടുപ്പുകൾ നടത്തേണ്ടതെന്ന് ഹിന്ദുസംഘടനാ നേതൃയോഗം ആവശ്യപ്പെട്ടു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള ഏകപക്ഷീയമായ തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നും ഹിന്ദുനേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.