നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Covid 19| സംസ്ഥാനത്ത് സ്കൂൾ തത്കാലം അടയ്ക്കില്ല; വിവാഹം, മരണാനന്തര ചടങ്ങുകളിൽ 50 പേർ മാത്രം

  Covid 19| സംസ്ഥാനത്ത് സ്കൂൾ തത്കാലം അടയ്ക്കില്ല; വിവാഹം, മരണാനന്തര ചടങ്ങുകളിൽ 50 പേർ മാത്രം

  വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 പേർ

  • Share this:
   തിരുവനന്തപുരം: ഒമിക്രോൺ (Omicron)വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് (Covid 19) അവലോകന യോഗത്തിലാണ് തീരുമാനം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താനും തീരുമാനിച്ചു.

   ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഓൺലൈനായി നടത്തണം. അത്യാവശ്യ സന്ദർഭങ്ങളിൽ പരിപാടികൾ നേരിട്ട് നടത്തുമ്പോൾ ശാരീരിക അകലമടക്കമുള്ള മുൻകരുതലുകൾ എടുക്കണം. പൊതുയോഗങ്ങൾ ഒഴിവാക്കണം.

   Also Read-Precautionary Vaccine | രാജ്യത്ത് കരുതല്‍ ഡോസ് വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍: മൂന്നാം ഡോസ് വാക്സിന് നിങ്ങള്‍ യോഗ്യനാണോ?

   15 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്കുള്ള വാക്സിനേഷൻ ഈ ആഴ്ച്ച തന്നെ പൂർത്തീകരിക്കുമെന്ന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഉറപ്പു വരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി വാക്സിനേഷൻ നൽകുന്ന കാര്യം പരിശോധിക്കും.

   Also Read-Saudi Arabia | മദീനയിലെ പ്രവാചകന്റെ ഖബറിടം സന്ദർശിക്കാനുള്ള അനുമതി ഇനി പുരുഷന്മാർക്ക് മാത്രം

   കുടുംബശ്രീ തെരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് നടത്താവുന്നതാണ്. ടെലിമെഡിസിൻ സംവിധാനം നല്ലതുപോലെ നടപ്പാക്കാനാവണം. ഒമിക്രോണുമായി ബന്ധപ്പെട്ട് വലിയതോതിൽ ബോധവൽക്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

   വാരാന്ത്യ രാത്രി നിയന്ത്രണം ഇല്ല. സ്കൂളുകൾ ഉടൻ അടയ്ക്കില്ല. അടുത്ത അവലോകനയോഗം നിയന്ത്രണം ചർച്ച ചെയ്യും.

   രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമായി തുടരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം 1,79,723 ആയി. ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 13.29 ശതമാനമായി ഉയർന്നു.4,033 ആണ് ഒമിക്രോൺ രോഗികളുടെ എണ്ണം. രോഗവ്യാപനത്തിന്റെ പഞ്ചാത്തലത്തിൽ 7 സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂക് മാണ്ഡവ്യ ചർച്ച നടത്തും.രാജ്യത്ത് കരുതൽ ഡോസ് വാക്സിനേഷൻ ആരംഭിച്ചു.

   കേരളത്തില്‍ ഇന്നലെ 6238 പേര്‍ക്കാണ് കോവിഡ്-19  സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, തൃശൂര്‍ 407, കണ്ണൂര്‍ 391, കോട്ടയം 364, കൊല്ലം 312, പത്തനംതിട്ട 286, മലപ്പുറം 256, പാലക്കാട് 251, ആലപ്പുഴ 247, കാസര്‍ഗോഡ് 147, ഇടുക്കി 145, വയനാട് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
   Published by:Naseeba TC
   First published:
   )}