Saudi Arabia | മദീനയിലെ പ്രവാചകന്റെ ഖബറിടം സന്ദർശിക്കാനുള്ള അനുമതി ഇനി പുരുഷന്മാർക്ക് മാത്രം

Last Updated:

സ്ത്രീകള്‍ക്ക് ഇനി സന്ദര്‍ശനാനുമതി ഉണ്ടായിരിക്കില്ല. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

പുണ്യനഗരമായ (Holy City) മദീനയിലെ (Madina) പ്രവാചകന്റെ ഖബറിടം (Prophet's Tomb) സന്ദര്‍ശിക്കാനുള്ള അനുമതി ഇനി ഇസ്ലാം മത വിശ്വാസികളായ പുരുഷന്മാര്‍ക്ക് മാത്രം. സ്ത്രീകള്‍ക്ക് ഇനി സന്ദര്‍ശനാനുമതി ഉണ്ടായിരിക്കില്ല. കോവിഡ് കേസുകള്‍ (Covid Cases) ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 30 ദിവസത്തില്‍ ഒരിക്കല്‍ ഇഅ്തമര്‍നാ ആപ്പ് (Eatmarna App) വഴി പുരുഷന്മാര്‍ക്ക് മാത്രം സന്ദര്‍ശനാനുമതി നല്‍കും. തീര്‍ഥാടകരുടെ തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
പ്രവാചകന്റെ ഖബറിടം സ്ഥിതി ചെയ്യുന്ന അല്‍ റൗദ അല്‍ ഷരീഫയിലേക്കുള്ള ഓരോ സന്ദര്‍ശനത്തിനും അനുമതി നല്‍കുന്നതിന് ഹജ്ജ്, ഉംറ മന്ത്രാലയം 30 ദിവസത്തെ ഇടവേള നിശ്ചയിച്ചിട്ടുണ്ടെന്ന് അറബ് ദിനപത്രമായ ഒകാസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മസ്ജിദില്‍ നിര്‍ബന്ധിത പ്രാര്‍ഥനകള്‍ നിര്‍വഹിക്കുന്നതിന് സമയമൊന്നും നിശ്ചയിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
അല്‍ റൗദ അല്‍ ഷരീഫയില്‍ പ്രാര്‍ത്ഥിക്കുന്നതിനും പ്രവാചകന്റെ ഖബറിടം സന്ദര്‍ശിക്കുന്നതിനും ഇഅ്തമര്‍നാ ആപ്പ് വഴി മുന്‍കൂര്‍ റിസര്‍വേഷന്‍ നടത്തണം. സന്ദര്‍ശനാനുമതിക്ക് അപേക്ഷിക്കുന്നവര്‍ പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരിക്കണം. കൂടാതെ 'തവ്ക്കല്‍ന' എന്ന ഹെല്‍ത്ത് ആപ്പില്‍ പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുകയും വേണം.
advertisement
സൗദി അറേബ്യയില്‍ അടുത്തിടെ കൊവിഡ്-19 കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് പ്രവേശനാനുമതി പുരുഷന്മാര്‍ക്ക് മാത്രമായി ചുരുക്കിയത്. കോവിഡ് 19 ന്റെ പുതിയ വഭേദമായ ഒമിക്രോണിന്റെ അതിവേഗ വ്യാപനം ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നതെന്നും അധികൃതര്‍ പറഞ്ഞു. ഹജ്ജ്, ഉംറ തീര്‍ത്ഥാടനം നടത്തുന്നവര്‍ പുതിയ നിബന്ധനകള്‍ പാലിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 3,460 കേസുകളാണ് ഞായറാഴ്ച സൗദി അറേബ്യയില്‍ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 578,753 ആയി ഉയര്‍ന്നു. ഞായറാഴ്ച ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 8,893 ആയി.
advertisement
Omicron | ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീൻ
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ഥാടകരുടെ സുരക്ഷ കണക്കിലെടുത്താണ് പുതിയ തീരുമാനം എന്ന് മന്ത്രാലയം അറിയിച്ചു. തീര്‍ത്ഥാടകര്‍ കോവിഡ് നിയന്ത്രങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെടുന്നു. മാസ്‌ക് ധരിക്കല്‍ മുതല്‍ സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിട്ടു വീഴ്ച അരുതെന്നും മന്ത്രാലയം അറിയിച്ചു. മസ്ജിദുല്‍ ഹറാമിലും പുറത്ത് തീര്‍ഥാടന കര്‍മങ്ങള്‍ നിര്‍വഹിക്കുന്ന വേളയിലും നിയന്ത്രണങ്ങള്‍ പാലിക്കണം.
advertisement
Saudi Arabia | സ്ത്രീകൾക്ക് ടാക്സി ഓടിക്കാൻ അനുമതി നൽകി സൗദി അറേബ്യ
ഇഅ്തമര്‍നാ, തവക്കല്‍നാ ആപ്പുകളില്‍ പുതിയ നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായ മാറ്റങ്ങള്‍ വരുത്തിയതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിലും ഈ രീതിയിലുള്ള നിയന്ത്രണങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Saudi Arabia | മദീനയിലെ പ്രവാചകന്റെ ഖബറിടം സന്ദർശിക്കാനുള്ള അനുമതി ഇനി പുരുഷന്മാർക്ക് മാത്രം
Next Article
advertisement
Weekly Love Horoscope Jan 12 to 18 | ബന്ധത്തിൽ ഊർജപ്രവാഹമുണ്ടാകും; പങ്കാളിക്കും നിങ്ങൾക്കും ഇടയിൽ ഊഷ്മളത വർധിക്കും: പ്രണയ വാരഫലം
ബന്ധത്തിൽ ഊർജപ്രവാഹമുണ്ടാകും; പങ്കാളിക്കും നിങ്ങൾക്കും ഇടയിൽ ഊഷ്മളത വർധിക്കും: പ്രണയ വാരഫലം
  • പ്രണയത്തിൽ ഉയർച്ചയും വെല്ലുവിളികളും അനുഭവപ്പെടും

  • ആശയവിനിമയവും ക്ഷമയും പ്രണയബന്ധം ശക്തിപ്പെടുത്താൻ സഹായിക്കും

  • അവിവാഹിതർക്ക് പുതിയ പ്രണയ സാധ്യതകൾ ഉയരുന്ന സമയമാണ്

View All
advertisement