• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്തെ ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ ബംഗളൂരുവിലേക്ക് മാറ്റിയേക്കും

ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്തെ ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ ബംഗളൂരുവിലേക്ക് മാറ്റിയേക്കും

ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടർന്ന് ആന്റി ബയോട്ടിക് ആരംഭിച്ചു

  • Share this:

    തിരുവനന്തപുരം: ന്യുമോണിയ ബാധിച്ചു ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ബെംഗളുരുവിലേക്ക് കൊണ്ടുപോകും. നാളെ വൈകുന്നേരം എയർ ആംബുലൻസിൽ ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റിയേക്കും എന്നാണ് സൂചന. ‌‌

    ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടർന്ന് ആന്റി ബയോട്ടിക് ആരംഭിച്ചതായി ഡോക്ടർമാർ അറിയിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ് രാവിലെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെത്തി ഉമ്മൻചാണ്ടിയെ സന്ദർശിച്ചു. കുടുംബാംഗങ്ങളുമായും ഡോക്ടർമാരുമായും വീണ കൂടികാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു സന്ദർശനം.

    Also Read- ഉമ്മൻചാണ്ടിക്ക് ന്യൂമോണിയ സ്ഥിരീകരിച്ചു; തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി; രോഗവിവരം ആരാഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ

    ഉമ്മൻചാണ്ടിയ്ക്ക് കേരളത്തിന് പുറത്തു വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യമെങ്കിൽ എയർലിഫ്റ്റ് ചെയ്യണം എന്നുമാണ് മകൾ അച്ചു ഉമ്മന്റെ ആവശ്യം. നിംസിലിലെ ഡോക്ടർമാരുമായി അച്ചു ഉമ്മൻ ചർച്ച നടത്തി. ന്യൂമോണിയ ഭേദമായ ശേഷം എയർ ലിഫ്റ്റ് ചെയ്യുന്ന കാര്യം പരിഗണനയിൽ ഉണ്ട്.

    സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് എങ്കിലും രാവിലെ മുതൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും നിം സ് ആശുപത്രിയിലേക്ക് ഉമ്മൻചാണ്ടിയുടെ ആരോഗ്യ വിവരങ്ങൾ തേടിയെത്തുന്നുണ്ട്.

    Published by:Naseeba TC
    First published: