• HOME
 • »
 • NEWS
 • »
 • kerala
 • »
 • OPPOSITION AND BJP MOCK AND CRITICIZE STATE GOVERNMENT FOR FAILURES IN COVID 1 DEFENSE

പിണറായി സര്‍ക്കാരിന്റെ നൂറാം ദിനം; കോവിഡ് പ്രതിരോധത്തില്‍ പരിഹാസവും വിമര്‍ശനവുമായി പ്രതിപക്ഷവും ബിജെപിയും

കോവിഡ് അവലോകന യോഗങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ടിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ വാര്‍ത്താ സമ്മേളനം നടത്താതിരിക്കുന്നതാണ് പരിഹാസത്തിന് ഇടയായിരിക്കുന്നത്.

 Pinarayi Vijayan.

Pinarayi Vijayan.

 • Share this:
  തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ കോവിഡ് പ്രതിരോധത്തിലെ വീഴ്ച ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ചും വിമര്‍ശനമുയര്‍ത്തിയും പ്രതിപക്ഷവും ബിജെപിയും. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ വിമര്‍ശനം.

  കോവിഡ് അവലോകന യോഗങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ വാര്‍ത്താ സമ്മേളനം നടത്താതിരിക്കുന്നതാണ് പരിഹാസത്തിന് ഇടയായിരിക്കുന്നത്.

  ഒരു ആറുമണി വാര്‍ത്ത സമ്മേളനം കേരളം കൊതിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പരിഹസിച്ചിരുന്നു. ' രണ്ടാം പിണറായി വിജയന്‍ ഭരണകൂടത്തിന്റെ നൂറു ദിനം നരകമല്ലാതെ മറ്റൊന്നുമല്ല. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സംഘവും കോവിഡില്‍ കേരളത്തെ നമ്പര്‍ വണ്‍ ആക്കി' സുരേന്ദ്രന്‍ പറഞ്ഞു.


  അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളെ അക്കമിട്ട് നിരത്തിയാണ് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്

  LDFന്റെ നൂറ് ദിനങ്ങള്‍, ഒരു അവലോകനം.

  - ഏറ്റവും കൂടുതല്‍ കോവിഡ് രോഗവ്യാപനമുള്ള സംസ്ഥാനം

  - അയല്‍ സംസ്ഥാനങ്ങളെക്കാള്‍ അഞ്ചിരട്ടി കോവിഡ് മരണങ്ങള്‍

  - ജീവിത ഉപാധി നഷ്ടപ്പെട്ടതില്‍ മനംനൊന്ത് 35 ആത്മഹത്യകള്‍

  - പെറ്റിയടിച്ചു സര്‍ക്കാര്‍ ഇതുവരെ 125 കോടി രൂപ കൊയ്തപ്പോള്‍ എല്ലാം നഷ്ടപെട്ട ജനം നരകിക്കുന്നു

  - കോവിഡ് തുടര്‍ചികിത്സക്ക് ഗവണ്മെന്റ് സ്ഥാപനങ്ങളില്‍ പണം ഈടാക്കുന്ന സംസ്ഥാനം

  - രേഖപ്പെടുത്താത്ത കോവിഡ് മരണങ്ങളുടെ പട്ടിക മൂന്നു ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും എന്ന് ജൂണ്‍ മാസം പ്രഖ്യാപിച്ചിട്ടും മൂന്നു മാസമായി മറുപടിയില്ല

  -കോടികണക്കിന് രൂപയുടെ മുട്ടില്‍ മരം മുറി മാഫിയക്ക് ധര്‍മ്മടം ബന്ധം, സര്‍ക്കാര്‍ സംരക്ഷണം.

  - 'നല്ല രീതിയില്‍' കേസ് ഒത്തുതീര്‍ക്കാന്‍ മുന്‍കൈ എടുത്ത് ഫോണ്‍ വിളിച്ച വനം മന്ത്രിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്

  - CPMന്റെ നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ ബാങ്കില്‍ 100 കോടിയുടെ തട്ടിപ്പ്

  - നിയമസഭ കയ്യാങ്കളി കേസില്‍ സംസ്ഥാന മന്ത്രിയും കൂട്ടരും വിചാരണ നേരിടാന്‍ ഒരുങ്ങുന്നു

  - കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിലെ മുഖ്യപ്രതികള്‍ സോഷ്യല്‍ മീഡിയ താരങ്ങളായ പാര്‍ട്ടി സഖാക്കള്‍

  - തമിഴ്‌നാട് സര്‍ക്കാര്‍ ഇന്ധന നികുതിയില്‍ 3 രൂപ കുറച്ചപ്പോഴും നികുതി കുറയ്ക്കാതെ കേന്ദ്ര സര്‍ക്കാറിനോടൊപ്പം മലയാളിലെ കൊള്ളയടിക്കുന്നു
  ലിസ്റ്റ് അപൂര്‍ണമാണ്, എന്നാലും മച്ചാനേ...ഇത് പോരളിയാ???


  'മുങ്ങിക്കപ്പലും ഒരു കപ്പലാണ് കേട്ടോ അതിനും ഒരു കപ്പിത്താന്‍ ഉണ്ട്' എന്നായിരുന്നു ടി സിദ്ദിഖ് എംഎല്‍എയുടെ പരിഹാസം.

  'ഈ കപ്പല്‍ ആടിയുലയുകയില്ല, ഇതിനൊരു കപ്പിത്താനുണ്ട്, നവകേരളത്തിന്റെ തീരത്തേക്ക് ഈ കപ്പല്‍ എത്തിക്കൊണ്ടിരിക്കുകയാണ് കപ്പിത്താന്‍ കണ്ണന്‍ സ്രാങ്ക്' എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പരഹാസം.
  Published by:Jayesh Krishnan
  First published:
  )}