ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാന്‍റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സഭാനടപടികള്‍ ആരംഭിച്ച ഉടന്‍ തന്നെ മുദ്രാവാക്യം വിളിയും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി പ്രതിപക്ഷ എംഎല്‍എമാര്‍ രംഗത്തെത്തി. ചോദ്യോത്തര വേള നിര്‍ത്തി അടിയന്തര പ്രമേയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കീഴ്വഴക്കം അതല്ല എന്ന് സ്പീക്കര്‍ മറുപടി നല്‍കിയതോടെ പ്രതിഷേധം ശക്തമായി.
ഭരണുപക്ഷ എംഎല്‍എമാരും മന്ത്രിമാരും ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് നിന്ന് പ്രതിപക്ഷ എംഎല്‍എമാരുമായി ബഹളം വെച്ചു. പ്രതിഷേധം നിയന്ത്രിക്കാനാകാതെ വന്നതോടെ ചോദ്യോത്തര വേളയും ശൂന്യവേളയും റദ്ദാക്കി സഭ പിരിഞ്ഞു. പിന്നാലെ പ്രതിപക്ഷം പ്രകടനമായി സഭയക്ക് പുറത്തേക്കിറങ്ങി.
Also Read- കോൺഗ്രസിന് വേറെ പണിയില്ലാത്തതുകൊണ്ടാണ് വിവാദമാക്കുന്നത്; മന്ത്രിയുടെ പരാമർശത്തിൽ അബദ്ധമില്ലെന്ന് ഇപി ജയരാജൻ'ഭരണഘടനയോട് കൂറ് പുലര്‍ത്താത്ത മന്ത്രി എങ്ങനെ സ്ഥാനത്ത് തുടരും, സജി ചെറിയാന്‍ നടത്തിയത് സത്യപ്രതിജ്ഞാ ലഘനം' തുടങ്ങിയ മുദ്രവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്തിയത്. സഭ പിരിഞ്ഞതിന് ശേഷം സഭാ കവാടത്തിലും പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തിന്റെ ദൃശ്യങ്ങൾ സഭാ ടിവി കാണിച്ചില്ല.
നിയമസഭാ വളപ്പിലെ അംബേദ്‍കർ പ്രതിമയ്ക്ക് താഴെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം എത്തി. ജയ് ഭീം മുദ്രാവാക്യം മുഴക്കിയും ഭരണഘടനാ ശിൽപ്പിയുടെ ഫോട്ടോ ഉയർത്തിയും ആയിരുന്നു പ്രതിപക്ഷ പ്രതിഷേധം
പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഞായറാഴ്ച നടത്തിയ പ്രസംഗത്തിനെതിരേ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം നിയമസഭയില്‍ മന്ത്രി സജി ചെറിയാന്‍ ഖേദപ്രകടനം നടത്തിയിരുന്നു.
Also Read- 'മന്ത്രി സജി ചെറിയാന്‍റെ പ്രസംഗം അനുചിതം; പരാമർശങ്ങൾ ഗുരുതരം': സിപിഐഅതേസമയം, സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. മന്ത്രി സജി ചെറിയാന്റെ രാജിയിൽ കവിഞ്ഞ് ഒന്നുമില്ല. മന്ത്രി പറഞ്ഞത്, ആർഎസ്എസിന്റെ അഭിപ്രായമാണ്. ഇത്തരത്തിൽ പറയാൻ ആരാണ് സജി ചെറിയാന് ധൈര്യം നൽകിയതെന്നും വി.ഡി.സതീശൻ ചോദിച്ചു.
മന്ത്രി സജി ചെറിയാനെതിരെ സഭയ്ക്കകത്തും പുറത്തും പ്രതിഷേധം തുടരാനും പ്രതിപക്ഷം തീരുമാനിച്ചു. സംഭവത്തില്‍ സിപിഎം തീരുമാനം അറിഞ്ഞശേഷം ഗവർണറെ കാണുമെന്നും സഭാ ടിവിയുടെ നിലപാടിൽ സ്പീക്കറെയും നേരില്‍ കണ്ട് പ്രതിഷേധം അറിയിക്കുമെന്നും യുഡിഎഫ് നിയമസഭ കക്ഷി യോഗം തീരുമാനിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.