'കേരളത്തിൽ അവതാരങ്ങളുടെ ആറാട്ട്'; സംസ്ഥാനത്ത് നടക്കുന്നത് കൊള്ള സംഘത്തിന്റെ ഭരണം': രമേശ് ചെന്നിത്തല
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
'യഥാര്‍ഥ മന്ത്രിമാര്‍ ശിവശങ്കറും സ്വപ്‌നയും ചില ഉദ്യോഗസ്ഥരുമെല്ലാമാണ്. എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ ഉപജാപക സംഘത്തിന്റെ പിന്തുണയോട് കൂടിയാണ്. മുഖ്യമന്ത്രി അഴിമതിക്ക് ചൂട്ട് പിടിക്കുകയാണ്.'
തിരുവനന്തപുരം: മുഖ്യമന്ത്രി അധികാരത്തിൽ എത്തിയപ്പോൾ പറഞ്ഞ അവതാരങ്ങളുടെ ആറാട്ടാണ് കേരളത്തിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തില. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണമല്ല, കൊളള സംഘത്തിന്റെ ഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫിസ് ഉപജാപകസംഘത്തിന്റെ നിയന്ത്രണത്തിലാണ്. യഥാര്‍ഥ മന്ത്രിമാര്‍ ശിവശങ്കറും സ്വപ്‌നയും ചില ഉദ്യോഗസ്ഥരുമെല്ലാമാണ്. എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ ഉപജാപക സംഘത്തിന്റെ പിന്തുണയോട് കൂടിയാണ്. മുഖ്യമന്ത്രി അഴിമതിക്ക് ചൂട്ട് പിടിക്കുകയാണെന്നും അവിശ്വാസ പ്രമേയ ചർച്ചയിൽ ചെന്നിത്തല പറഞ്ഞു.
എന്‍.ഐ.എ അന്വേഷിക്കുന്ന കേസുകളുടെ ഉറവിടമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. ഭരണത്തില്‍ അധോലോകം പ്രവര്‍ത്തിക്കുന്നു. നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജാണ്. കണ്‍സള്‍ട്ടന്‍സികളെ പിന്‍വലിക്കില്ലെന്നാണ് പറയുന്നത്. കമ്മീഷന്‍ കിട്ടുന്ന കള്‍സള്‍ട്ടന്‍സികളെ എങ്ങനെയാണ് ഒഴിവാക്കുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ലൈഫ് മിഷനിലെ അഴിമതി രണ്ടാം ലാവലിനാണ്. ലാവലിന്‍ കേസ് സുപ്രീംകോടതിയിലാണ്. ലാവലിന്‍ എന്ന് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രി ചൂടാകേണ്ടെന്നും ചെന്നിത്തല പറഞ്ഞു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയെന്നാണ് പറയുന്നത്. എന്നാല്‍ രേഖകളുടെ പിന്തുണയോടെയല്ലാതെ ഒരു ആരോപണവും താന്‍ ഉന്നയിച്ചില്ല. ഉന്നയിച്ച ആരോപണങ്ങളില്‍ നിന്നെല്ലാം സര്‍ക്കാരിന് പിന്തിരിയേണ്ടി വന്നുവെന്നതാണ് യാഥാര്‍ഥ്യം. ബ്രൂവറി, മാര്‍ക്ക് ദാനം, പമ്പയിലെ മണലെടുപ്പ് ഇതെല്ലാം ഉദാഹരണങ്ങള്‍ മാത്രമാണ്. അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെടുമെങ്കിലും ജനങ്ങളുടെ മനസ്സില്‍ യു.ഡി.എഫ് വിജയിച്ചൂവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
advertisement
കോവിഡ് പ്രതിരോധം പി.ആര്‍ എക്‌സര്‍സൈസായെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നാഷണല്‍ ഹൈവേയ്ക്ക് സമീപത്ത് വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഭൂമി തുച്ഛമായ വിലയ്ക്ക് കൈമാറിയെന്ന പുതിയ ആരോപണവും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ഉന്നയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 24, 2020 6:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളത്തിൽ അവതാരങ്ങളുടെ ആറാട്ട്'; സംസ്ഥാനത്ത് നടക്കുന്നത് കൊള്ള സംഘത്തിന്റെ ഭരണം': രമേശ് ചെന്നിത്തല