'സോഷ്യൽമീഡിയയിൽ കാണുന്നതല്ല കോൺ​ഗ്രസ്; റീൽസിൽ കാണുന്നതുമല്ല: വി ഡി സതീശൻ

Last Updated:

കേരളത്തിലെ കോണ്‍ഗ്രസിന് ഔദ്യോഗികമായി ഒരു സോഷ്യല്‍മീഡിയ സംവിധാനം ഉള്ളതായി തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറ‍ഞ്ഞു

News18
News18
തിരുവനന്തപുരം: സോഷ്യൽമീ‍ഡിയയിൽ കാണുന്നതല്ല കോൺ​ഗ്രസെന്ന് വി ഡി സതീശൻ. കോൺ​ഗ്രസ് റീൽസുകളിൽ കാണുന്നതല്ലെന്നും കോൺ​ഗ്രസ് ജീവിക്കുന്നത് ജനമനസുകളിലാണെന്നും വി ഡി സതീശൻ പറഞ്ഞു. മുന്‍ എംഎല്‍എ വി ടി ബല്‍റാം കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോൺ​​ഗ്രസിന് ധീരന്മാരായ പ്രവർത്തകരുണ്ട്. അവരെയൊന്നും അണുവിടെ ചലിപ്പിക്കാൻ ഇവിടത്തെ പ്രചരണങ്ങൾക്ക് കഴിയില്ല. കേരളത്തിലെ കോണ്‍ഗ്രസിന് ഔദ്യോഗികമായി ഒരു സോഷ്യല്‍മീഡിയ സംവിധാനം ഉള്ളതായി തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറ‍ഞ്ഞു.
വി ടി ബല്‍റാം ഇപ്പോഴും കെപിസിസി ഉപാധ്യക്ഷനാണ്. അദ്ദേഹത്തെ ഒരു സ്ഥലത്ത് നിന്നും പുറത്താക്കിയിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന് ഔദ്യോഗികമായി ഒരു സോഷ്യല്‍മീഡിയ സംവിധാനം ഉള്ളതായി അറിയില്ലെന്നും. കോണ്‍ഗ്രസിന്റെ പേരില്‍ കോണ്‍ഗ്രസ് വിരുദ്ധരടക്കം പല ഗ്രൂപ്പുകളും ഉണ്ടാക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
advertisement
കോണ്‍ഗ്രസിന്റെ പേരില്‍ കോണ്‍ഗ്രസ് വിരുദ്ധരടക്കം പല ഗ്രൂപ്പുകളും ഉണ്ടാക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കട്ടെയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സോഷ്യൽമീഡിയയിൽ കാണുന്നതല്ല കോൺ​ഗ്രസ്; റീൽസിൽ കാണുന്നതുമല്ല: വി ഡി സതീശൻ
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement