advertisement

തൊടുപുഴയിൽ പി ജെ ജോസഫിന്റെ പിൻഗാമിയായി മകൻ അപു; കേരള കോൺഗ്രസ്‌ 8 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, 5 പുതുമുഖങ്ങൾ

Last Updated:

ആരോഗ്യപരമായ കാരണങ്ങളാലാണ് തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് പിന്മാറുന്നതെന്നും പ്രചാരണരംഗത്ത് സജീവമായുണ്ടാകുമെന്നും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തവെ പി ജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞു

സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നു
സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നു
തൊടുപുഴ: അരനൂറ്റാണ്ടുകാലം നീണ്ട പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് പിൻവാങ്ങുന്നു. തൊടുപുഴയിൽ പി ജെ ജോസഫിന് പകരം മകൻ അപു ജോൺ ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. പാർട്ടി മത്സരിക്കുന്ന 8 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പി ജെ ജോസഫ് പ്രഖ്യാപിച്ചു. ഇതിൽ 5 പേർ പുതുമുഖങ്ങളാണ്.
ആരോഗ്യപരമായ കാരണങ്ങളാലാണ് തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് പിന്മാറുന്നതെന്നും പ്രചാരണരംഗത്ത് സജീവമായുണ്ടാകുമെന്നും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തവെ പി ജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞു.
കടുത്തുരുത്തിയിൽ സിറ്റിങ് എംഎൽഎ മോൻസ് ജോസഫും ഇരിങ്ങാലക്കുടയിൽ മുൻ എംഎൽഎ തോമസ് ഉണ്ണിയാടനും വീണ്ടും മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളിൽ ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസ് ഏറ്റെടുത്തു. തൃക്കരിപ്പൂരിന് പകരം കാഞ്ഞങ്ങാടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഇത്തവണ നൽകിയിരിക്കുന്നത്.
സ്ഥാനാർത്ഥികൾ
1.തൊടുപുഴ- അപു ജോൺ ജോസഫ്
2.കോതമംഗലം- ഷിബു തെക്കുംപുറം
advertisement
3.ഇരിങ്ങാലക്കുട- തോമസ് ഉണ്ണിയാടൻ
4.കടുത്തുരുത്തി- മോൻസ് ജോസഫ്
5.ചങ്ങനാശ്ശേരി- വിനു ജോബ്
6.തിരുവല്ല- വർഗീസ് മാമൻ
7.കുട്ടനാട്- റെജി ചെറിയാൻ
8.കാഞ്ഞങ്ങാട്-ഷൈജി ഓട്ടപ്പള്ളിയിൽ
Summary: In a landmark shift for Kerala politics, Kerala Congress Chairman P.J. Joseph has announced his retirement from parliamentary politics after a career spanning five decades. His son, Apu John Joseph, will succeed him as the candidate for the Thodupuzha constituency in the upcoming Assembly elections. The party has released its list of 8 candidates, featuring five new faces, signaling a major generational handover within the Joseph faction.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൊടുപുഴയിൽ പി ജെ ജോസഫിന്റെ പിൻഗാമിയായി മകൻ അപു; കേരള കോൺഗ്രസ്‌ 8 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, 5 പുതുമുഖങ്ങൾ
Next Article
advertisement
അങ്കമാലി- ശബരി റെയിൽ പാത: 303.5 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടർമാർക്ക് അനുമതി
അങ്കമാലി- ശബരി റെയിൽ പാത: 303.5 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടർമാർക്ക് അനുമതി
  • അങ്കമാലി-ശബരി റെയിൽപാതയ്ക്ക് 303.5 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടർമാർക്ക് അനുമതി ലഭിച്ചു

  • പദ്ധതിയുടെ ആകെ ചെലവ് 3,800.9 കോടി രൂപ, 50% തുക സംസ്ഥാന സർക്കാർ കിഫ്ബി വഴി നൽകും, ബാക്കി കേന്ദ്രം

  • പദ്ധതി പൂർത്തിയാകുമ്പോൾ ഇടുക്കി ജില്ല ആദ്യമായി റെയിൽവേ ശൃംഖലയിൽ ചേരും, തീർത്ഥാടകർക്ക് ആശ്വാസം

View All
advertisement